Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കുകൾ വഴി ചെലവഴിച്ചത് 23.8 ബില്യൻ ദിനാർ

kuwait-dinar representative image

കുവൈത്ത് സിറ്റി ∙  കഴിഞ്ഞ വർഷം ബാങ്കുകൾ വഴി സ്വദേശികളും വിദേശികളും ചെലവഴിച്ചത് 23.8 ബില്യൻ ദിനാർ. 2017ൽ ചെലവഴിച്ച 22.06 ബില്യൻ ദിനാറിനെക്കാൾ 8.1% അധികമാണ് അത്. വ്യാപാര സ്ഥാപനങ്ങളിൽ ബാങ്ക് കാർഡ് വഴി ചെലവഴിച്ച തുകയിൽ മുൻ വർഷത്തെക്കാൾ 14.3% വർധനയുണ്ടായിട്ടുണ്ട്. 2017ൽ അത്തരത്തിൽ ചെലവായത് 10ബില്യൻ ദിനാറായിരുന്നു. 2018ൽ 11.4ബില്യൻ ദിനാറും.

കുവൈത്തിനകത്തും പുറത്തും ചെലവഴിച്ച കണക്കാണ് അത്. ഈ ഇനത്തിൽ കുവൈത്തിനകത്ത് കഴിഞ്ഞ വർഷം ചെലവഴിച്ചത് 10.4 ബില്യൻ ദിനാറാണ്. 2017ൽ 9.1ബില്യൻ ദിനാർ ആയിരുന്നു. വർധന 14%. വിദേശത്ത് സ്വദേശികളും വിദേശികളും വ്യാപാര കേന്ദ്രങ്ങളിൽ ബാങ്ക് കാർഡ് വഴി ചെലവഴിച്ചത് 1.04 ബില്യൻ ദിനാറാണ്. 2017ൽ അത് 918 ദശലക്ഷം ദിനാർ ആയിരുന്നു. സ്വദേശികളും വിദേശികളും എടി‌എം വഴി രാജ്യത്തിനകത്തും പുറത്തുമായി പിൻ‌വലിച്ചത് കഴിഞ്ഞ വർഷം 12.37 ബില്യൻ ഡോളർ ആണെന്നും കുവൈത്ത് സെൻ‌ട്രൽ ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുൻ വർഷം പിൻ‌വലിച്ച  12.02 ബില്യൻ ദിനാറിനെക്കാൾ 350.9 ദശലക്ഷം ദിനാർ അധികമാണ് അത്. കുവൈത്തിനകത്ത് എടി‌എം വഴി പിൻ‌വലിച്ചത് കഴിഞ്ഞ വർഷം 12  ബില്യൻ ദിനാറും മുൻ‌വർഷം 11.6 ബില്യൻ ദിനാറുമായിരുന്നു പിൻ‌വലിച്ചത്. വിദേശത്ത് എടി‌എം വഴി കഴിഞ്ഞ വർഷം പിൻ‌വലിച്ചത് 3.3 ദശലക്ഷം ദിനാറാണ്. 2017ൽ അത് 366 ദശലക്ഷം ദിനാറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.