Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീളം കൂടിയ ദേശീയ പതാക; കുവൈത്ത് ഗിന്നസ് ബുക്കിൽ

kuwait-flag കുവൈത്തിലെ മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ 4000 കുട്ടികൾ 2019 മീറ്റർ നീളമുള്ള ദേശീയ പതാക പ്രദർശിപ്പിച്ചപ്പോൾ.

കുവൈത്ത് സിറ്റി∙  2019ൽ മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ 4000 ലേറെ വിദ്യാർഥികൾ ചേർന്നൊരുക്കിയ ദേശീയ പതാകയുടെ നീളം 2019 മീറ്റർ. നീളം കൂടിയ ദേശീയ പതാകയുമായി കുവൈത്ത് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.

വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ അസ്മിയുടെ സാന്നിധ്യത്തിലാണ് സബ്‌ഹാനിലെ നീണ്ടുകിടക്കുന്ന പാതയിൽ നീളമേറിയ പതാകയുമായി കുട്ടികൾ അണിനിരന്നത്. നാല് വർണങ്ങളുള്ളതാണ് കുവൈത്ത് ദേശീയ പതാക.

നിലവിലുള്ള പതാക 1961ലാണ് സർക്കാർ അംഗീകരിച്ചത്. പ്രശസ്ത അറബ് കവി സഫീ അൽ ദീൻ അൽ ഹാലിയുടെ കവിതയിൽ നിന്ന് ആശയമുൾക്കൊണ്ടുള്ളതാണ് വർണങ്ങൾ. അതിൽ പ്രവർത്തനങ്ങളെയും പ്രചോദനങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെള്ളനിറം. കറുപ്പ് നിറം രാജ്യത്തിന് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെയും പച്ച ഫലഭൂയിഷ്ടതയെയും ചുവപ്പ് രക്തത്തെയും വാളിനെയും പ്രതിനിധീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.