Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതി വ്യക്തികളെ നേരിട്ടു ബാധിക്കാത്ത വിധം: കുൈവത്ത്

tax-1 representative image

കുവൈത്ത് സിറ്റി∙  നികുതി, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന വ്യക്തികളെ നേരിട്ടു ബാധിക്കും വിധം നടപ്പാക്കില്ലെന്ന് കുവൈത്ത്  ആസൂത്രണ-വികസന ഉന്നത സമിതി സെക്രട്ടറി ജനറൽ ഡോ.ഖാലിദ് അൽ മഹ്‌ദി. രാജ്യത്തെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് നികുതിയും ഫീസ് വർധനയും ആലോചിക്കുന്നത്. എന്നാൽ അത് സ്വദേശികളെയും വിദേശികളെയും വ്യക്തിപരമായി ബാധിക്കാത്തവിധമാകും ആസൂത്രണം ചെയ്യുക.

കൃത്യമായ മുന്നൊരുക്കങ്ങളും അക്കൗണ്ടിങ് സംവിധാനത്തിൽ ആവശ്യമായ ഭേദഗതികളും ഉറപ്പാക്കി വ്യക്തമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയാൽ മാത്രമേ നികുതി സംവിധാനം രാജ്യത്ത് പ്രയോജനപ്പെടുകയുള്ളൂ. നികുതി സംവിധാനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം കൂട്ടുകയും ചെയ്യും. മൂന്ന് തരം സാമ്പത്തിക നേട്ടങ്ങളാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിവിഭവങ്ങളിൽനിന്നുള്ള വരുമാനം, പ്രകൃതി വിഭവങ്ങളിലുള്ള നിക്ഷേപം, വിവിധയിനം നികുതി എന്നിവയാണ് അവ. കുവൈത്തിന്റെ താത്പര്യം വ്യക്തികളിലേക്കും നേരിട്ട് ബാധിക്കാത്തവിധം നികുതി നടപ്പാക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.