Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ‍ഹയർ എജ്യുക്കേഷൻ ഫെയർ തുടങ്ങി

education കുവൈത്ത് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ഹയർ എജ്യുക്കേഷൻ ഫെയർ ഉദ്ഘാടന വേദിയിൽ കരിയർ വിദഗ്ധൻ ഡോ.പി.ആർ.വെങ്കിട്ടരാമൻ തിരി കൊളുത്തുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ.വി.ബിനുമോൻ, മലേഷ്യൻ സ്ഥാനപതി ദാത്തോ മുഹമ്മദ് അലി സലാമത്ത്, ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ് ഗോപാൽ സിങ് എന്നിവർ സമീപം.

കുവൈത്ത് സിറ്റി ∙ ഉന്നതപഠനത്തിനുള്ള വഴികാട്ടാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഹയർ എജ്യുക്കേഷൻ ഫെയറിന് തുടക്കമായി. രണ്ട് ദിവസത്തെ ഫെയർ മലേഷ്യൻ സ്ഥാനപതി ദാത്തൊ മുഹമ്മദ് അലി സലാമത്ത് ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ് ഗോപാൽ സിങ്, പ്രശസ്ത കരിയർ വിദഗ്ധൻ ഡോ.പി.ആർ.വെങ്കിട്ടരാമൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ.വി.ബിനുമോൻ, ഡപ്യൂട്ടി വൈസ് പ്രിൻസിപ്പൽ സൂസൻ രാജേഷ് പോത്തൻ എന്നിവർ പ്രസംഗിച്ചു.

സ്കൂൾ വജ്രജൂബിലി ആഘോഷത്തിന്റെ  ഭാഗമായുള്ള ഹയർ എജ്യുക്കേഷൻ ഫെയറിൽ യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ  നിന്നടക്കമുള്ള  40 പ്രശസ്ത സർവകലാശാലകൾ പങ്കെടുക്കുന്നുണ്ട്. മലേഷ്യ, ഫ്രാൻസ് എംബസികൾ നേരിട്ട് പങ്കാളിത്തം വഹിക്കുന്നു. ‍കുട്ടികളുടെ അഭിരുചിക്കൊത്ത കോഴ്സുകളും സ്ഥാപനങ്ങളും കണ്ടെത്താൻ സഹായിക്കുന്നതിന് പുറമേ കരിയർ വിദഗ്ധൻ ഡോ.പി.ആർ.വെങ്കിട്ട രാമൻ‌ നേതൃത്വം നൽകുന്ന ക്ലാസുകളും കൗൺസിലിങ് സെഷനുകളും ഫെയറിൽ ഉണ്ടാകും. 8,9,10 ക്ലാസ് വിദ്യാർഥികൾക്കായി ഇന്നലെ ക്ലാസുകൾ നടന്നു. 11,12 ക്ലാസുകാർക്കായി ഇന്ന് മൂന്ന് ക്ലാസുകൾ ഉണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വെങ്കിട്ടരാമന്റെ  കൗൺസലിങ് ലഭിക്കും.

കുവൈത്തിലെ വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരായ ബാൽഡ്വിൻ ആൻ‌റണി (അൽ അമൽ സ്കൂൾ), എഫ്.എം.ബഷീർ അഹമ്മദ് (ഇന്ത്യ ഇൻ‌റർനാഷനൽ സ്കൂൾ), ഡോ.ശാന്ത മരിയ ജെയിംസ് (ഇന്ത്യൻ സെൻ‌ട്രൽ സ്കൂൾ), അരുൾ ധർമരാജ് തോമസ്(ഇൻ‌റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ),ഡോ.അച്യുതൻ മാധവ്(ജാബ്രിയ ഇന്ത്യൻ സ്കൂൾ), ജയ വിത്സൻ (ന്യൂ ഇന്ത്യ സ്കൂൾ), അനിത സദാനന്ദ്(സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ),ആർ അജിത് കുമാർ (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ), സൂസൻ റോയ് (ഡയറക്ടർ യു‌ഐ‌എസ്), രാജേഷ് നായർ (ഐസി‌എസ്കെ അമ്മാൻ), ഗംഗാധർ ഷിരാസ്ത് (ഐ‌സി‌എസ്കെ ഖൈത്താൻ), ഷെർളി ഡെന്നിസ് (ഐസി‌എസ്കെ ജൂനിയർ) എന്നിവരെ ആദരിക്കുന്ന ഗുരുപ്രണാമം പരിപാടിയും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.