Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സർക്കാരിനെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം: കാരാട്ട്

kala കുവൈത്തിൽ `കല`യുടെ നാൽ‌പതാം വാർഷികാഘോഷ സമാപന സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙  ബിജെപി സർക്കാരിനെ താഴെയിറക്കാൻ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കണമെന്ന് സിപി‌എം പിബി അംഗം പ്രകാശ് കാരാട്ട്. രാജ്യം ഇന്നുവരെ കാണാത്ത അപകടാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്.

ഭരണഘടനയെ അപ്രസക്തമാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭരണസിരാകേന്ദ്രങ്ങളിലേക്ക് ആർ‌എസ്‌എസ് താത്പര്യങ്ങൾ നുഴഞ്ഞുകയറുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ടി.വി.ഹിക്മത്ത്, ജെ.സജി, എൻ.അജിത് കുമാർ, രമേശ് കണ്ണപുരം, മാത്യൂസ് വർഗീസ്, എബി വാരിക്കാട്, ഷരീഫ് താമരശേരി, രമ അജിത്, പ്രസീത് കരുണാകരൻ, എം.പി.മുസഫർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.