Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ഇല്ലാതെ ബിജെപിയെ പ്രതിരോധിക്കാൻ ആവില്ല: കാരാട്ട്

karat പ്രകാശ് കാരാട്ട് കുവൈത്തിൽ വാർത്താസമ്മേളനത്തിൽ. കല ഭാരവാഹികൾ സമീപം.

കുവൈത്ത് സിറ്റി ∙   കോൺഗ്രസ് ഇല്ലാതെ കേന്ദ്രത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സിപി‌എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) 40-‌ാ‍ാം വാർഷിക സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിലാണ് കോൺ‌ഗ്രസ് വിരുദ്ധ സമീപനം മയപ്പെടുത്തിയത്.

ബംഗാളിൽ ബിജെപിയും തൃണമൂലുമാണ് മുഖ്യ ശത്രുക്കൾ. ബംഗാളിൽ കോൺ‌ഗ്രസുമായി സഹകരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും കാരാട്ട് പറഞ്ഞു.
സംസ്ഥാന തലങ്ങളിലെ പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയും. അതിനുവേണ്ടി പ്രാദേശികമായി വിവിധ കക്ഷികളുമായി സഹകരിക്കും.കേന്ദ്രം പാസാക്കിയ സാമ്പത്തിക സംവരണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണ്. സാമ്പത്തിക സംവരണത്തെ സിപി‌എം എതിർക്കുന്നില്ല. എന്നാൽ അത് നടപ്പാക്കിയ രീതിയോട് യോജിപ്പില്ല.

സംവരണം നടപ്പാക്കാൻ ബിജെപിക്ക് താത്പര്യമില്ല എന്നതാണ് യാഥാർഥ്യം. എളുപ്പത്തിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞിട്ടും തിടുക്കപ്പെട്ടുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമുള്ളതാണ്. കല ഭാരവാഹികളായ ആർ.നാഗനാഥൻ, സജി തോമസ് മാത്യു, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.അജിത്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.