Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് സന്ദർശക വീസ: ശമ്പള പരിധി ഇരട്ടിയാക്കി

668226330

കുവൈത്ത് സിറ്റി∙  രക്ഷിതാക്കൾ സന്ദർശക വീസയെടുക്കാൻ അപേക്ഷകന് 500 ദിനാറിൽ കുറയാത്ത ശമ്പളം വേണം. നിലവിൽ 250 ദിനാർ ശമ്പളമുള്ളവർക്കും അപേക്ഷിക്കാമായിരുന്നു. ശമ്പള തോത് വർധിപ്പിച്ചുകൊണ്ട് താമസാനുമതികാര്യ വിഭാഗം ഉത്തരവിറക്കി.


കുടുംബസന്ദർശക വീസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വീസയ്ക്ക് 90 ദിവസവുമാകും കാലാവധി. എന്നാൽ വീസ സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ തൊഴിൽ, സാഹചര്യങ്ങൾ, സന്ദർശനോദ്ദേശ്യം എന്നിവ പരിഗണിച്ച് കാലാവധി പുനർനിർണയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് അവകാശമുണ്ടാകും.സഹോദരങ്ങൾക്കുള്ള സന്ദർശക വീസ 30 ദിവസത്തേക്ക് മാത്രമായിരിക്കും.എല്ലാതരം സന്ദർശകവീസയുടെയും കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.