Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് ഇന്ത്യൻ എംബസിയിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷം

kuwait-embasy കുവൈത്ത് ഇന്ത്യൻ എംബസിയിൽ പ്രവാസി ഭാരത് ദിവസിൽ മലയാളി വ്യവസായി കെ.ജി.ഏബ്രഹാമിനെ ദക്ഷിണാഫ്രിക്കൻ സ്ഥാനപതി എം.പി.ബോണ പൊന്നാട അണിയിക്കുന്നു. ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ, എസ്.കെ.വദ്‌വാൻ, ബ്രിട്ടീഷ് സ്ഥാനപതി മൈക്കിൾ ഡെവൻ പോർട്ട്, കെ‌എൻപിസി ചെയർമാൻ ജമാൽ അൽ നൂരി, ധീരജ് ഒബ്‌റോയി എന്നിവർ സമീപം.

കുവൈത്ത് സിറ്റി ∙ കുവൈത്ത് വിദേശമന്ത്രാലയം പ്രതിനിധികളെയും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരെയും സാക്ഷിനിർത്തി ഇന്ത്യൻ എംബസിയിൽ വിവിധ പരിപാടികളോടെ ഭാരതീയ പ്രവാസി ദിവസ്. പ്രമുഖ മലയാളി വ്യവസായി കെ.ജി.ഏബ്രഹാം ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിലെ മുതിർന്ന 5 പേരെ ചടങ്ങിൽ ആദരിച്ചു. ബ്രിട്ടിഷ് സ്ഥാനപതി മൈക്കിൾ ഡെവൻപോർട്ട്, ദക്ഷിണാഫ്രിക്കൻ സ്ഥാനപതി എം.പി.ബോണ എന്നിവരാണ് പൊന്നാട അണിയിച്ചത്.

എസ്.കെ.വദ്‌വാൻ, കുൽദിപ് സിങ് ലംബ, ധീരജ് ഒബ്റോയി, അദീബ് സുഹൈബർ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയ മറ്റുള്ളവർ. കുവൈത്തിന്റെ വികസനത്തിനായി പരിശ്രമിക്കുന്ന  പത്ത് ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ആദരമെന്ന് സ്ഥാനപതി കെ.ജീവസാഗർ പറഞ്ഞു. കുവൈത്തിന്റെ  അഭിവൃദ്ധിക്കും ഒപ്പം ഇന്ത്യയുടെ അഭിമാന സംരക്ഷണത്തിനും അവർ നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണ്. 22-ാം വയസിൽ കുവൈത്തിൽ എത്തി കാൽ ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന സം‌രംഭത്തിന്റെ ഉടമയായി കെ.ജി.ഏബ്രഹാം സമൂഹ നന്മക്കായി നൽകുന്ന സേവനങ്ങളെയും സ്ഥാനപതി പ്രകീർത്തിച്ചു.

ഇന്ത്യൻ വിദേശമന്ത്രാലയം നടത്തിയ `ഭാരത് കൊ ജാനിയെ` ക്വിസ് മത്സരത്തിൽ കുവൈത്തിൽ നിന്ന് ജേതാക്കളായ ഷെറിൻ തോമസ് ബേബി, സാദ് അഹമ്മദ് എന്നിവരെയും  ആദരിച്ചു. ഹരിണി മഹാദേവൻ, സ്വദേശി ഗായകൻ മുബാറക് അൽ റാഷിദ് എന്നിവരുടെ ഗാന്ധി ഭജൻ ആലാപനത്തോടെയാണ് ആഘോഷം തുടങ്ങിയത്. കുവൈത്തി വയലിനിസ്റ്റ് അബ്ദുൽ അസീസും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.