Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ് തിടുക്കത്തിൽ വേണ്ടെന്ന് കുവൈത്ത്

VAT

കുവൈത്ത് സിറ്റി∙ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കാൻ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് സൂചന. വാറ്റ് നടപ്പാക്കാൻ ജിസിസി തലത്തിൽ തീരുമാനിക്കുകയും യു‌എ‌ഇയും സൗദി അറേബ്യയും നടപ്പാക്കുകയും ചെയ്തുവെങ്കിലും വാറ്റ് നടപ്പാക്കുന്നത് സാവകാശം മതിയെന്ന നിലപാടിലാണ് കുവൈത്ത്.

ജിസിസി ധാരണ അംഗീകരിക്കാൻ കുവൈത്ത് പാർലമെന്റ് ഇതുവരെ തയാറായിട്ടില്ല. അംഗങ്ങൾ ഭൂരിഭാഗവും വാറ്റിന് എതിരുമാണ്. ഈ പശ്ചാത്തലത്തിൽ വാറ്റ് ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് എം‌പിമാർ ഉൾപ്പെടെയുള്ളവരെ ബോധവൽക്കരിക്കുകയാണ് ആദ്യം വേണ്ടതെന്ന് അധികൃതരുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.