Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് എൻ‌എസ്‌എസ് കോളജ് അലമ്നൈ അസോ ശാസ്ത്രോത്സവം

college കുവൈത്തിൽ പാലക്കാട് എൻ‌എസ്‌എസ് കോളജ് അലമ്നൈ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ.

കുവൈത്ത് സിറ്റി∙ പാലക്കാട് എൻ‌എസ്‌എസ് കോളജ് അലമ്നൈ അസോസിയേഷൻ 14ന് സൽ‌വ സുമേരിദാ ഹാളിൽ ശാസ്ത്രോത്സവം നടത്തും. 21 ഇന്ത്യൻ സ്കൂളുകളും 11 പ്രഫഷനൽ അസോസിയേഷനുകളും ശാസ്‌ത്രോത്സവത്തിൽ പങ്കാളികളാകുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകൾ തമ്മിലുള്ള പ്രദർശനമത്സരം, റോബട്ടുകളും ആർട്ടിഫിഷ്യൽ ഇൻ‌റലിജൻസുമായി ബന്ധപ്പെട്ട മത്സരങ്ങൾ,  റോബട്ടിക് ഫുട്ബോൾ, റോബട്ടിക് സുമോ ഗുസ്തി, റോബട്ടിക് ഓട്ടമത്സരം എന്നിവയും ഉണ്ടാകും.

രാവിലെ 10മുതൽ വൈകിട്ട് നാല് വരെയാണ് പ്രദർശനം. പൊതുസമ്മേളനത്തിൽ ഇന്ത്യയിലെ ഗ്രിഡ്ബോട്സ് ടെക്നോളജിയിലെ പുൽകിത് ഗൗർ പങ്കെടുക്കും. വിവിധ സാങ്കേതിക വിഷയങ്ങളിൽ പ്രഭാഷണവും പ്രദർശനവും നടത്തും. അമേരിക്കൻ സേഫ്റ്റി പ്രഷനലുകൾ ദൈനംദിന ജീവിതത്തിലെ സുരക്ഷ സംബന്ധിച്ച് കുട്ടികൾക്ക് ആനിമേഷൻ മത്സരവും പെയി‌ൻ‌റിങ് മത്സരവും നടത്തും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: www.indiansinkuwait.com/sciencefest, 99778352. പ്രദീപ് കുമാർ, ദീപക് രഘു, സുനിൽ ജേക്കബ്, നവീൻ രാധാമണി, ദേവദത്തൻ വാസുദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.