Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേക ടൂറിസം അതോറിറ്റി രൂപീകരിക്കാൻ നിർദേശം

കുവൈത്ത് സിറ്റി ● വിനോദ സഞ്ചാര വികസനത്തിനു പ്രത്യേക ടൂറിസം അതോറിറ്റി രൂപീകരിക്കാൻ നിർദേശം. വാർത്താ വിതരണ മന്ത്രാലയത്തിന്റെയും ഹോട്ടൽ ഉടമകളുടെ ഫെഡറേഷന്റെയും പ്രതിനിധികളുടെ യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.

കുവൈത്തിൽ ടൂറിസം വികസനത്തിനു നല്ല സാധ്യതയുണ്ടെന്നു മന്ത്രാലയത്തിലെ ടൂറിസം വിഭാഗം അസി.അണ്ടർസെക്രട്ടറി യൂസഫ് അൽ മുസ്തഫ പറഞ്ഞു. പരിചയസമ്പത്ത് കൈമാറുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ജിസിസി തലത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്താനും തീരുമാനിച്ചു. മറൈൻ റിസോർട്ടുകൾക്കു പ്രാമുഖ്യം നൽകിയുള്ള ടൂറിസം വികസനം കുവൈത്തിൽ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്കും ഉപയോക്താക്കൾക്കും പ്രയോജനം ലഭിക്കുന്നതാകും അത്തരം പദ്ധതികൾ.

സാമ്പത്തിക മേഖലയിൽ രാജ്യത്തിന് മുതൽക്കൂട്ടാകുന്നതുമാകും ടൂറിസം വികസനമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ സമ്പദ്‌രംഗം ലക്ഷ്യമിട്ടു വിപുലമായ ടൂറിസം വികസന സംവിധാനമാണ് ആലോചിക്കുന്നതെന്ന് വാർത്താ വിതരണ മന്ത്രാലയത്തിലെ ടൂറിസം വിഭാഗം ഉന്നതാധികാര സമിതി മേധാവി ഉസാമ അൽ ബുറൈകി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.