Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നുകളുടെ കാലാവധി പരിശോധന വരുന്നു

കുവൈത്ത് സിറ്റി ● മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും കാലാവധി പരിശോധിക്കുന്നതിന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ രാജ്യത്തെ പൊതു-സ്വകാര്യ ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും മിന്നൽ സന്ദർശനം നടത്തും. ജനങ്ങളുടെ ആരോഗ്യസം‌രക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു നടപടിയെന്നു മന്ത്രാലയത്തിലെ മരുന്ന്-ഭക്ഷ്യവസ്തു നിരീക്ഷണ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുല്ല അൽ ബദർ അറിയിച്ചു.

കാലാവധി തീരാൻ 30 ദിവസത്തിൽ കുറഞ്ഞ ദിവസം മാത്രമുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളും വിൽ‌ക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ മന്ത്രാലയത്തിന്റെ തീരുമാനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.