Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹറം: ഹുസൈനിയകളിൽ സുരക്ഷ ശക്തമാക്കി

husainia ഹുസൈനിയ കുവൈത്തിൽ ഷിയാ വിഭാഗത്തിന്റെ ഹുസൈനിയകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ഇസാം അൽ നഹാം, അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് എന്നിവർ പരിശോധിക്കുന്നു.

കുവൈത്ത് സിറ്റി● ഷിയാ വിഭാഗക്കാരുടെ ഹുസൈനിയകളിൽ സുരക്ഷാ സംവിധാനം ശക്തമാക്കി. മുഹ‌റം പ്രമാണിച്ച് ഹുസൈനിയകളിൽ നടക്കുന്ന പരിപാടികൾക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹിന്റെ നിർദേശപ്രകാരം മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ ഇസാം അൽ നഹാം, ഓപ്പറേഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് എന്നിവർ വിവിധ ഹുസൈനിയകൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

ഹുസൈനിയകളുമായി ബന്ധപ്പെട്ട എല്ലാ റോഡുകളിലും പ്രത്യേക പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.