Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോക്കർ കേരള, ബ്ലാസ്റ്റേഴ്സ് കുവൈത്ത്, മാക് കുവൈത്ത് ടീമുകൾക്ക് വിജയം

kefak-unimoney ഫുട്ബോൾ കുവൈത്തിൽ കെഫാക്-യൂണിമണി ഫുട്ബോൾ ടൂർണമെന്റിൽനിന്ന്.

കുവൈത്ത് സിറ്റി∙ കെഫാക് –യൂണിമണി ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ ലീഗിൽ സോക്കർ കേരള, ബ്ലാസ്റ്റേഴ്സ് കുവൈത്ത്, മാക് കുവൈത്ത് ടീമുകൾക്കു വിജയം. അൽ ശബാബിനെ രണ്ടു ഗോളുകൾക്കാണു സോക്കർ കേരള തോൽ‌പിച്ചത്.

സെബാസ്റ്റ്യ‌ന്റെ വകയായിരുന്നു രണ്ടു ഗോളുകളും. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു സ്പാർക്സിനെയാണു ബ്ലാസ്റ്റേഴ്സ് കുവൈത്ത് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനുവേണ്ടി നിതിൻ രണ്ടും സമീർ ഒരു ഗോളും നേടി. ആൻസനാണ് സ്പാർക്സിന് ആശ്വാസഗോൾ സമ്മാനിച്ചത്. സിയസ്കൊ കുവൈത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു മാക് കുവൈത്ത് തോൽ‌പിച്ചത്.

ബിഗ് ബോയ്സും ചാലഞ്ചേഴ്സും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മാസ്റ്റേഴ്സ് ലീഗിൽ ബിഗ് ബോയ്സ് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് കുവൈത്തും അൽ ശബാബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു ചാം‌പ്യൻസ് എഫ്സിയും തോൽ‌പിച്ചു. ബ്രദേഴ്സ് കേരള ഒരു ഗോളിനു കേരള ചാലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.