Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിലേക്ക് 50 നഴ്സുമാർ നോർക്ക വഴി

nursing-recrutment റോയൽ കുവൈത്തിലെ റോയൽ ഹയാത്ത് ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള രേഖ ആശൂപത്രി ഡയറക്ടർ നോബി കുര്യാക്കോസ് നോർക്ക-റൂട്ട്സ് സി‌ഇഒ ഹരികൃഷ്ണൻ നമ്പൂതിരിക്ക് കൈമാറുന്നു.

കുവൈത്ത് സിറ്റി∙  കുവൈത്തിലെ റോയൽ ഹയാത്ത് ആശുപത്രിയിലേക്ക് 50 നഴ്സുമാരെ നോർക്കവഴി റിക്രൂട്ട് ചെയ്യും. നോർക്ക‌-റൂട്ട്സ് സി‌ഇഒ ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്മെന്റ് മാനേജർ അജിത് കൊളാശേരി എന്നിവർ റോയൽ ഹയാത്ത് ആശുപത്രി ഡയറക്ടർ നോബി കുര്യാക്കോസുമായി നടത്തിയ ചർച്ചയിലാണു കരാറിനു ധാരണയായത്. 

ഇന്ത്യൻ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി ആശുപത്രി അപേക്ഷ സമർപ്പിക്കും. നവംബറിനകം റിക്രൂട്മെന്റ് പൂർത്തിയാക്കും. കുറഞ്ഞ വേതനം 320 ദിനാർ (ഏകദേശം 75,200 രൂപ) രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേക്കു വിമാനടിക്കറ്റും നൽകും. സർവീസ് വർധനയനുസരിച്ച് ഇൻ‌ക്രിമെന്റും ഉണ്ടാകും. സേവന ഫീസായി 30,000 രൂപ ഉദ്യോഗാർഥികളിൽനിന്നു നോർക്ക-റൂട്സ് ഈടാക്കും.

നോർക്ക-റൂട്സിന്റെ ഡേറ്റാ ബാങ്കിൽനിന്നും പുതിയ പരസ്യം വഴിയുള്ള അപേക്ഷകരിൽനിന്നുമാകും റിക്രൂട്മെന്റ്. ആശുപത്രി അധികൃതർക്കാകും റിക്രൂട്മെന്റിന്റെ ഉത്തരവാദിത്തം. ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നോർക്ക‌-റൂട്ട്സ് ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.