Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ കുവൈത്തിലേക്ക് ക്ഷണിച്ച് അമീർ

amir യു‌എസ് സന്ദർശനം കഴിഞ്ഞെത്തിയ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ വിമാനത്താവളത്തിൽ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിക്കുന്നു.

കുവൈത്ത് സിറ്റി ∙  യു‌എസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പിനെ കുവൈത്ത് സന്ദർശിക്കാൻ ക്ഷണിച്ചതായി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അറിയിച്ചു. യു‌എസ് സന്ദർശനത്തിന് ശേഷം കുവൈത്തിൽ തിരിച്ചെത്തിയ അമീർ അമേരിക്കയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ച് ട്രം‌പിന് സന്ദേശം അയച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സന്ദർശനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സന്ദേശത്തിൽ അമീർ പറഞ്ഞു. 

കുവൈത്തിലെയും യു‌എസിലെയും സ്വകാര്യ കമ്പനി മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയും പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം  വ്യക്തമാക്കി. 

യു‌എസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌പുമായി കൂടിക്കാഴ്ചയ്ക്കാണ് അമീർ യു‌എസ് സന്ദർശിച്ചത്. കുവൈത്തിൽനിന്ന് ഉന്നതതല സംഘവും അമീറിനെ അനുഗമിച്ചിരുന്നു. സന്ദർശനവേളയിൽ വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കുവൈത്ത് വിമാനത്താവളത്തിൽ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിൽ അമീറിനെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.