Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖ്– കുവൈത്ത് സൗഹൃദ ഫുട്ബോളിൽ‍ സമനില

kuwait-football കുവൈത്തിൽ ഇറാഖ്, കുവൈത്ത് ദേശീയ ഫുട്ബോൾ ടീമുകളുടെ സൗഹൃദ മത്സരത്തിൽനിന്ന്.

കുവൈത്ത് സിറ്റി● ഇറാഖ്, കുവൈത്ത് ദേശീയ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള സൗഹൃദമത്സരത്തിൽ സമനില. അലി സബാഹ് അൽ സാലെം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി.

നാലാം മിനിറ്റിൽ ആദ്യഗോൾ നേടിയ ഇറാഖിനായിരുന്നു ആദ്യപാദത്തിൽ മുൻ‌തൂക്കം. രണ്ടാം പകുതിയിൽ ഇറാഖിന്റെ സെൽ‌ഫ് ഗോളിലൂടെ സമനിലയായി. അമ്പത്തൊന്നാം മിനിറ്റിൽ കുവൈത്ത് പെനൽറ്റി പാഴാക്കുകയും ചെയ്‌തു. തുടർന്ന് കുവൈത്ത് ഒരുഗോൾ നേടിയെങ്കിലും ഇറാഖ് തിരിച്ചടിച്ചു (2-2). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.