Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണയ്ക്ക് ഈ വർഷാവസാനം വരെ വില കുറയില്ല

3d steel drums - shipping containers

കുവൈത്ത് സിറ്റി ∙ നിലവിലുള്ള സാഹചര്യത്തിൽ ബാരൽ എണ്ണയ്ക്ക് ഈ വർഷാവസാനംവരെ 70നും 75നും ഇടയിൽ ഡോളർ വില ഉറപ്പാണെന്ന് കുവൈത്ത് എണ്ണകാര്യ സഹമന്ത്രി ഷെയ്ഖ് തലാൽ അൽ നാസർ അൽ സബാഹ് പറഞ്ഞു. ഉൽപാദക രാജ്യങ്ങൾക്കും ഉപഭോക്തൃ രാജ്യങ്ങൾക്കും സ്വീകാര്യമായതാകും പ്രസ്തുത വിലനിലവാരമെന്നും എണ്ണമന്ത്രാലയം സംഘടിപ്പിച്ച സിം‌പോസിയത്തിൽ അദ്ദേഹം പറഞ്ഞു.

പല കാരണങ്ങളാൽ പല രാജ്യങ്ങളിലെയും എണ്ണ ഉൽപാദനം കുറഞ്ഞതും ഇറാനെതിരായ ഉപരോധ പശ്ചാത്തലവും ലിബിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ എണ്ണ സംസ്കരണരംഗത്തെ പ്രശ്നങ്ങളുമെല്ലാം ഇന്നത്തെ വില നിലനിർത്താൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലഭിക്കുന്ന വില ഊർജമേഖലയിൽ കൂടുതൽ നിക്ഷേപമിറക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വില 70 ഡോളർ കവിയുന്നുവെന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണവുമാണ്. ആഗോളവിപണിയിൽ എണ്ണവിതരണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഉൽപാ‍ദക രാജ്യങ്ങൾ താൽപര്യപ്പെടുന്നുണ്ട്. ഇടത്തരം - ദീർഘകാല അടിസ്ഥാനത്തിൽ എണ്ണ പദ്ധതികൾ നടപ്പാക്കാനാണ് ഓരോ രാജ്യവും ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.