Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഈ ‌ആഴ്ച മുതൽ

 representative image

കുവൈത്ത് സിറ്റി ∙ ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഈ ആഴ്ച ആരംഭിക്കുമെന്ന് അൽ ദുറ കമ്പനി ജനറൽ മാനേജർ സാലെ അൽ വുഹൈബ് അറിയിച്ചു. ഇന്ത്യൻ വനിതാ ഗാർഹിക തൊഴിലാളിയെ ലഭിക്കുന്നതിനു തൊഴിലുടമ നൽകേണ്ട ഫീസ് 460 ദിനാർ ആണെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്തുനിന്നു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് സർക്കാർ നിയന്ത്രണത്തിൽ സ്ഥാപിതമായ കമ്പനിയാണ് അൽ ദുറ. നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച് നോർക്ക-റൂട്ട്സ് തയാറാക്കിയ ഡേറ്റാബേസിൽനിന്നു നൽകിയ 100 ബയോഡേറ്റകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 40 മലയാളികൾക്കാണ് ആദ്യഘട്ടത്തിൽ നിയമനം നൽകുന്നത്.

മനുഷ്യക്കടത്തിന് എതിരെ കർശന നടപടി: മന്ത്രി

മനുഷ്യക്കടത്തിനെതിരെ കർശന നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെന്ന് സാമൂഹിക - തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. വീ‍സക്കച്ചവടവുമായി ബന്ധപ്പെട്ട് 2014നുശേഷം വ്യാജ കമ്പനികൾക്കെതിരെ 7197 കോടതി വിധികൾ ഉണ്ടായിട്ടുണ്ട്.

12 ദശലക്ഷത്തിലേറെ ദിനാർ ആണ് അതുവഴി പിഴയിനത്തിൽ ഈടാക്കിയത്. വ്യാജ കമ്പനിയുടെ ഇഖാമയിൽ ഉള്ളവരുടെ ഇഖാമ റദ്ദാക്കാനും അത്തരക്കാരെ കണ്ടെത്തി നാടുകടത്താനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.