Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര സമാധാനത്തിന് ചൈന- അറബ് സഹകരണം

kuwait-in-ameer-china കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ബെയ്ജിങ്ങിൽ ചൈന- അറബ് സഹകരണ ഫോറത്തിൽ പങ്കെടുക്കാൻ എത്തുന്നു.

കുവൈത്ത് സിറ്റി∙ ചൈന- അറബ് സഹകരണം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കൂടിയാലോചനകൾക്കും അതുവഴി മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും പ്രയോജനപ്പെടുമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ബെയ്ജിങ്ങിൽ ചൈന-അറബ് സഹകരണ ഫോറം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അമീർ.

ചൈന-അറബ് സഹകരണ ഫോറത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ, ഫോറം ലക്ഷ്യത്തിലെത്താൻ ഇനിയുമേറെ സഞ്ചരിക്കേണ്ടതുമുണ്ട്. അറബ് രാജ്യങ്ങൾ പലതും സംഘർഷാവസ്ഥയിലാണ്. മാറ്റമില്ലാതെ തുടരുന്ന പലസ്‌തീൻ ആണ് പ്രധാന വിഷയം. യെമൻ, സിറിയ, ലിബിയ, സൊമാലിയ എന്നിവിടങ്ങളിലെ കാര്യങ്ങളിൽ ചൈനയുടെ സഹായം ആവശ്യമാണെന്നും ഷെയ്ഖ് സബാഹ് പറഞ്ഞു.

യു‌എൻ ചാർട്ടർ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുവാൻ ചൈനയുടെ ഇടപെടൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പരസ്പര താൽപര്യങ്ങൾ സം‌രക്ഷിക്കുന്ന കാര്യത്തിൽ ചൈന- അറബ് ഫോറം പുതിയ തലങ്ങളിലേക്ക് നീങ്ങുമെന്നാണ് കരുതുന്നതെന്നും അമീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.