Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് വിമാനത്താവളത്തിൽ ജസീറ എയർവേയ്സ് ടെർമിനൽ

bah-jazeera-3-col കുവൈത്ത് വിമാനത്താവളത്തിൽ ജസീറ എയർവേയ്സ് ടെർമിനൽ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് ഉദ്ഘാടനം ചെയ്‌തപ്പോൾ

കുവൈത്ത് സിറ്റി ∙  കുവത്ത് വിമാനത്താവളത്തിൽ ജസീറ എയർവേയ്സിന്റെ പ്രത്യേക ടെർമിനൽ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് ഉദ്ഘാടനം ചെയ്‌തു. മധ്യപൂർവദേശത്തെ വിമാനത്താവളങ്ങളിൽ സ്വകാര്യ വിമാനക്കമ്പനി സ്വന്തമായി നിർമിച്ചു പ്രവർത്തിക്കുന്ന ആദ്യ ടെർമിനലാണിത്. 

കുവൈത്ത് വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കുന്നതിനായി നിർമിച്ച ടെർമിനൽ 22 മുതൽ പ്രവർത്തനസജ്ജമാകും.

ഡിപ്പാർച്ചർ വിഭാഗത്തിൽ 12 ചെക്ക് ഇൻ കൗണ്ടറുകളും ഒരു സെക്യൂരിറ്റി ചെക്ക് കൗണ്ടറും രണ്ടു കാർ പാർക്ക് ചെക്ക് ഇൻ കൗണ്ടറുകളും ഒരു ഫാസ്റ്റ് ട്രാക്ക് ചെക്ക് ഇൻ കൗണ്ടറും ഉൾപ്പെട്ടതാണു പുതിയ ടെർമിനൽ. 

പ്രതിവർഷം 2.5 ദശലക്ഷം യാത്രക്കാരെയും മണിക്കൂറിൽ 1200 ബാഗേജുകളും കൈകാര്യം ചെയ്യാൻ ടെർമിനലിനു ശേഷിയുണ്ട്. 

നാലു ഗേറ്റുകളും 400 ചതുരശ്ര മീറ്റർ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ജസീറ എയർവേയ്സ് ചെയർമാൻ മർവാൻ ബൂദായി സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.