Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശികളുടെ സേവന കാലാവധി: നിയമഭേദഗതി പാസാക്കി

peoples

കുവൈത്ത് സിറ്റി● പൊതുമേഖലയിലെ സ്വദേശി ജീവനക്കാരുടെ സേവനകാലാവധി സംബന്ധിച്ച നിയമഭേദഗതി പാർലമെൻ‌റ് പാസാക്കി. 43 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. പാർലമെന്റിൽ ഹാജരുണ്ടായിരുന്ന മന്ത്രിമാർ ഉൾപ്പെടെ 16പേർ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്‌തു.

പുരുഷ ജീവനക്കാർ 30വർഷവും വനിതകൾ 25 വർഷവും പൂർത്തിയാക്കിയാൽ പ്രായം പരിഗണിക്കാതെ സർവീസിൽ നിന്ന് വിരമിക്കാം എന്നതാണ് ഭേദഗതി. മന്ത്രിമാർ കൂടി എതിർത്തതിനാൽ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാ‍രം ലഭിക്കുന്ന കാര്യം സംശയത്തിലാണ്. മന്ത്രിസഭ അംഗീകരിക്കാതെ ബിൽ അമീർ തിരിച്ചയക്കാനാണ് സാധ്യത. അത്തരം സാഹചര്യത്തിൽ സർക്കാരിന്റെ നിരാകരണം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമെ മറികടക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.