Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ്

CAR

കുവൈത്ത് സിറ്റി∙ ഡ്രൈവിങ് ലൈസൻസ് ‘സ്മാർട്’ ആക്കുന്നു. സ്വദേശികൾക്കും വിദേശികൾക്കും ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും ധാരണയായി. ഇലക്ട്രോണിക് സിഗ്നേച്ചർ ശേഖരിക്കുന്നതിനുള്ള കരാറിൽ ഇരുവിഭാഗവും ഒപ്പുവച്ചു.

ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഇല്ലാതാക്കാൻ സ്മാർട് ലൈസൻസുകൾ വഴി സാധിക്കുമെന്നാണ് കരുതുന്നത്.
ലൈസൻസ് സമ്പാദനത്തിനുവേണ്ടിയുള്ള സമയവും അദ്ധ്വാനവും കുറയ്ക്കാനും സഹായിക്കും. സ്മാർട് മാർക്കറ്റ് ലൈസൻസ് ചിപ്പ് വഴിയാണ് വിവരങ്ങൾ രേഖപ്പെടുത്തുക. രാജ്യാന്തര നിലവാരത്തിലുള്ള ചിപ്പിൽ ലൈസൻസ് ഉടമയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ലൈസൻസ് ഉടമയ്ക്ക് താനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റ് വഴി അപ്‌ലോഡ് ചെയ്യാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.