Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകത്തിൽ പുരുഷന് സ്ത്രീ ആകാം; സ്ത്രീയ്ക്ക് പുരുഷനും

face

കുവൈത്ത് സിറ്റി● നാടകങ്ങളിൽ പുരുഷൻ സ്ത്രീയുടെയും മറിച്ചും വേഷമിടുന്നത് കുറ്റകരമാകില്ലെന്ന് ഫത്‌വ-നിയമ വകുപ്പ് മേധാവി സലാഹ് അൽ മസാദ്. ദേശീയ കലാ-സാംസ്കാരിക-സാഹിത്യ കൗൺസിലിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. പൊതുസ്ഥലങ്ങളിൽ പുരുഷൻ സ്ത്രീയുടെ വേഷമിടുന്നതും തിരിച്ചുള്ളതും കുവൈത്ത് നിയമപ്രകാരം കുറ്റകരമാണ്. നാടകങ്ങൾക്ക് ഉൾപ്പെടെ അത് ബാധകവുമായിരുന്നു.

പൊതുവേദിയിലെ ഈ വേഷമാറ്റത്തിന് ഒരുവർഷത്തിൽ കൂടാത്ത തടവും ആയിരം ദിനാറിൽ കവിയാത്ത പിഴയും അല്ലെങ്കിൽ രണ്ടും ഒന്നിച്ചും ശിക്ഷയുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് കുറ്റകൃത്യങ്ങളിൽനിന്ന് നാടകങ്ങളെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നന്മ നിറഞ്ഞ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായാണ് നാടകങ്ങൾ പരിഗണിക്കപ്പെടുന്നത്. ആ അർഥത്തിൽ ആശയപ്രചാരണത്തിനുള്ള ഉപാധി എന്ന പരിഗണനകൂടി പുതിയ തീരുമാനത്തിനു പിന്നിലുണ്ടെന്ന് മസാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.