Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് രസതന്ത്ര സമ്മേളനത്തിന് തുടക്കം

chemical കെമിസ്‌ട്രി കുവൈത്ത് കെമിക്കൽ സൊസൈറ്റിയുടെ അഞ്ചാമത് രസതന്ത്ര സമ്മേളനം വാർത്താവിതരണമന്ത്രി മുഹമ്മദ് നാസർ അബ്ദുല്ല അൽ ജാബ്‌രി ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ● കുവൈത്ത് കെമിക്കൽ സൊസൈറ്റിയുടെ അഞ്ചാമതു കുവൈത്ത് രസതന്ത്ര സമ്മേളനം ആരംഭിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രക്ഷാകർത്തൃത്വം വഹിക്കുന്ന സമ്മേളനം വാർത്താവിതരണമന്ത്രി മുഹമ്മദ് നാസർ അബ്ദുല്ല അൽ ജാബ്‌രി ഉദ്ഘാടനം ചെയ്‌‌തു.

റീജൻസി ഹോട്ടലിൽ നടക്കുന്ന സമ്മേളനം നാളെ സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽന്ന് 150 ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രഫ. നൂരിയ അൽ അവാദി പ്രാരംഭ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി നിരവധി പ്രബന്ധങ്ങളാണു സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

`രസതന്ത്രം: നല്ല ഭാവിക്കായി` എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം. ഇന്ത്യക്കാരായ ഡോ. ഗൗഹർ അഹമ്മദ് നായിക്, ഡോ. ജ്യോതിബസു രാമസ്വാമി. നസീം അഹമ്മദ്, ജയരാജു എന്നീ ശാസ്‌ത്രജ്ഞരാണ് സമ്മേളനത്തിലുള്ളത്. മലയാളിയായ മഹേഷ് സെൽ‌വരാജ (എറണാകുളം‌)നാണ് ശാസ്‌ത്രീയ സമിതി സെക്രട്ടറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.