Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസിസിപ്പി സെനറ്റ് സീറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് വിജയം

cindy-mike ഹൈഡ് സ്മിത്ത്, മൈക്ക് എസ്പി

മിസിസിപ്പി∙ നവംബർ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ മിസിസിപ്പിയിൽ നിന്നും യുഎസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതിന് തുടർന്ന് നവംബർ 27 ന് നടന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി സിന്‍ഡി ഹൈഡ് സ്മിത്തിന് (59) വൻ വിജയം. 95 ശതമാനം വോട്ട്  എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 54.3 ശതമാനം വോട്ടുകൾ ലഭിച്ച. ഡമോക്രാറ്റിക് സ്ഥാനാർഥി മൈക്ക് എസ്പിക്ക് 45.7 ശതമാനം വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു.

trump-cindy

ഈ വർഷം ആദ്യം റിട്ടയർ  ചെയ്ത റിപ്പബ്ലിക്കൻ പാർട്ടിയുടെ താഡ് കോക്കറിന് പകരം താൽക്കാലികമായി സെനറ്ററായി തുടരുകയായിരുന്നു ഹൈസ് സ്മിത്ത്. 1982 ന് ശേഷം സീറ്റ് വീണ്ടെടുക്കാം എന്ന ശുഭ പ്രതീക്ഷയാണു മൈക്ക് എപ്സിയുടെ പരാജയത്തിലൂടെ ഡമോക്രാറ്റിക് പാർട്ടിക്ക് നഷ്ടമായത്. 2016 ൽ 18 പോയിന്റ് വിജയമാണ് ഇവിടെ ട്രംപിന് ലഭിച്ചത്. ഇതോടെ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 ഉം, ഡമോക്രാറ്റിന് 47 സീറ്റുകളും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.