Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതകാലത്തിന് അന്ത്യം; പൊതുമാപ്പിലൂടെ റസിയ നാട്ടിലേക്ക്

Pravasi-India റസിയക്ക് പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവർത്തകർ യാത്ര രേഖകൾ കൈമാറുന്നു.

ദുബായ് ∙ നീണ്ടകാലത്തെ ദുരിതത്തില്‍ നിന്നു ആശ്വാസം നേടിയ റസിയ യുഎഇ പൊതുമാപ്പിലൂടെ ദുബായിയില്‍ നിന്ന് നാട്ടിലേയ്ക്ക് വിമാനം കയറി. നാട്ടിലെ പ്രാരാബ്ധങ്ങള്‍ തീര്‍ക്കുവാനായി ഗള്‍ഫിലേക്ക് വന്ന ഇവർ നാട്ടില്‍ നിന്നു ഗൾഫിലേയ്ക്ക് കയറ്റിവിട്ട ഏജന്‍സിയുടെ വഞ്ചനയില്‍ കുടുങ്ങി ദുരിതത്തിലാവുകയായിരുന്നു. 

ഒമാനിലെത്തിയ ഇവർ ജോലി സ്ഥലത്തെ പീഡനം സഹിക്കാതെ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ പിന്നീട് ദുബായിലെത്തി. പാസ്പോർട്ട് നഷ്ടപ്പെട്ട റസിയക്ക് ദുബായിൽ ജോലി ചെയ്യാനോ നാട്ടിലേയ്ക്ക് പോകാനോ സാധിച്ചില്ല. ഇതോടെ ജീവിക്കാനുള്ള വഴിയില്ലാതെ പ്രയാസത്തിലായി.

പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റെ ഇടപെടലാണ് റിസയക്ക് നാട്ടിലേയ്ക്കുള്ള വഴി തുറന്നത്. യാത്രയയപ്പു പരിപാടിയില്‍ ഫോറത്തിന്‍റെ എമിറേറ്റ് പ്രസിഡന്‍റ് ബുനൈസ് കാസിം അധ്യക്ഷത വഹിച്ചു. എന്‍.പി. അബ്ദുറഹ്മാന്‍, കെ.ടി. അബൂബക്കര്‍, ഷമീന, നൗഷാദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.