Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖത്ത് നിറപുഞ്ചിരി; കഥ വിഗ്രഹമോഷണം: പ്രവാസി വീട്ടമ്മയുടെ നോവൽ ഷാർജയിൽ

The-Shrine-of-Death1

ഷാർജ ∙ മുഖത്ത് നിറ പുഞ്ചിരിയോടെ മാത്രമേ പ്രവാസി വീട്ടമ്മയായ ദിവ്യാ കുമാറിനെ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ അവർ എഴുതിയ ഇംഗ്ലീഷ് നോവലാണെങ്കിലോ, ചെന്നൈയിൽ നടന്ന വിഗ്രഹ മോഷണത്തേക്കുറിച്ചും. ‘ദ് ഷ്രൈന്‍ ഒാഫ് ഡെത്ത്’ എന്ന ത്രില്ലർ നോവൽ കഴിഞ്ഞ ദിവസം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

The-Shrine-of-Death2

ചെന്നൈയിൽ മാധ്യമ പ്രവർത്തകയായിരുന്ന ദിവ്യയുടെ നോവൽ വിഗ്രഹമോഷണം, ദുരൂഹത, പൊലീസ് അന്വേഷണം, പ്രണയം എന്നിവയെല്ലാം അടങ്ങുന്ന ആക്‌ഷൻ തമിഴ് ചിത്രം പോലെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. 2009ൽ തമിഴ്നാട്ടിൽ നടന്ന ചോല വിഗ്രഹ മോഷണത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇൗ വിഗ്രഹം പിന്നീട് വിദേശത്ത് നിന്നു കണ്ടെത്തുകയും മൻഹാട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

The-Shrine-of-Death

ബ്ലൂംസ്ബെറി പ്രസിദ്ധീകരിച്ച പുസ്തകം ഇന്ത്യയിൽ പുറത്തിറങ്ങിയ ഉടൻ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഷാർജ മേളയിലെ ജഷൻമാള്‍ ബുക്സിലാണ് ലഭ്യമാവുക. ബ്ലോഗർ കൂടിയായ ദിവ്യക്ക് മലയാളി ബന്ധവുമുണ്ട്. പാലക്കാട് കുടുംബ വേരുകളുള്ള ശ്യാംകൃഷ്ണമൂർത്തിയാണ് ഭർത്താവ്. കഴിഞ്ഞ കുറേ വർഷങ്ങളിലായി യുഎഇയിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്. ബന്ധപ്പെടേണ്ട ഇ–മെയിൽ– divyak@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.