sponcers

Result For "Rebuild Kerala - NRI"

പിണറായി യുഎസ് മലയാളികളെ കാണും; പങ്കുവയ്ക്കുക നവകേരള പ്രതീക്ഷകൾ

തിരുവനന്തപുരം∙ ചികില്‍സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ന്യൂയോർക്കിലെ ദ് ക്രൗൺ പ്ലാസയിൽ പ്രാദേശിക സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു....

പ്രളയദുരിതാശ്വാസം: ദുബായ് കെഎംസിസി സഹായം റെഡ് ക്രസന്റിനു കൈമാറി

ദുബായ്∙ കേരളത്തിലെ പ്രളയ ബാധിതർക്കായി ദുബായ് കെഎംസിസി സമാഹരിച്ച 15,000 കിലോ സാധനങ്ങൾ നാട്ടിലെത്തിക്കാൻ യുഎഇ റെഡ് ക്രസന്റിനു കൈമാറി. കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ റെഡ്ക്രസന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സറൂനിക്ക് ദുബായ് കെഎംസിസി പ്രസിഡന്റ്...

കേരളത്തിന് ദുബായ് ടാക്സി ഡ്രൈവർമാരുടെ ആറര ലക്ഷം; ആദ്യ സംഭാവന 3,000 പാക്കിസ്ഥാനി രൂപ!

ദുബായ്∙ കേരളത്തിലെ പ്രളയദുരിതം യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫിൽ സ്വദേശികളെയും ഇതര രാജ്യക്കാരെയും ഏറെ വേദനിപ്പിക്കുന്നു. ഒട്ടേറെ വിദേശികൾ ഇതിനകം വ്യക്തിപരമായും സംഘടനാ തലത്തിലും കേരളത്തിന് സഹായം നൽകിക്കഴിഞ്ഞു. യുഎഇ റെഡ്...

ലോക്കറുകളിൽ ചെളിനിക്ഷേപം! ആധാരം ഉൾപ്പെടെ രേഖകളുടെ ഭാവി വെള്ളത്തിൽ

തിരുവനന്തപുരം∙ പ്രളയത്തിൽ മുങ്ങിയ ബാങ്കു ശാഖകളിലെ ലോക്കറുകളിൽ ചെളി! ലോക്കർ തുറന്നു വൃത്തിയാക്കാൻ ഇടപാടുകാർക്കു ബാങ്കുകളിൽനിന്നു ഫോൺ വിളി വന്നു തുടങ്ങി. എന്നാൽ, ഇടപാടുകാരിൽ പകുതിയിലേറെയും വിദേശത്ത്. ലോക്കറുകൾക്കുള്ളിൽ സൂക്ഷിക്കാറുള്ള ആധാരങ്ങൾ,...

പ്രളയദുരിതാശ്വാസം: യുഎഇയുടെ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ക്ലീമീസ് ബാവാ

ദുബായ് ∙ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി വിദേശസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...

വരയിൽ പുനഃസൃഷ്ടിക്കും ദൈവത്തിന്റെ സ്വന്തം നാട്

അബുദാബി ∙ പ്രളയം പിച്ചിച്ചീന്തിയ കേരളത്തിന്റെ മുറിപ്പാടിൽ വർണം ചാലിക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് 14 കലാകാരന്മാർ ദുബായ് ഔട്ട്ലറ്റ് മാളിൽ ഒത്തുചേരും. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്ന കലാകാരന്മാരിൽ രണ്ട് വിദേശികളുമുണ്ട്. പ്രമുഖ ഡൂഡിൽ...

മത്സ്യതൊഴിലാളികൾ ഹീറോകൾ; മസ്കത്തിൽ മലയാളിയുടെ ‘കേരളാ കാർ’ കൗതുകമായി –ചിത്രങ്ങൾ

അധികൃതരിൽ നിന്ന് അനുമതി സ്വന്തമാക്കാൻ 14 ദിവസമെടുത്തു. ഒരു വർഷത്തെ അനുമതിയാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോഡിലിറക്കിയ വാഹനം ഒട്ടേറെ തവണ ട്രഫിക് പൊലീസ് തടഞ്ഞു. അനുമതി പത്രങ്ങൾ വായിക്കുകയും കേരളത്തിലെ പ്രശ്നം ചോദിച്ചറിയുകയും ചെയ്യുന്നതോടെ കേരള...

സ്വപ്നവും സമ്പാദ്യവും പ്രളയത്തിൽ ഒലിച്ചുപോയി: ദുരിതക്കടൽ താണ്ടി അധ്യാപകർ തിരിച്ചെത്തി

അബുദാബി ∙ സ്വപ്നവും സമ്പാദ്യവും പ്രളയത്തിൽ ഒലിച്ചുപോയിട്ടും തളരാത്ത മനസ്സുമായി എട്ട് അധ്യാപകരിൽ അഞ്ചു പേർ തിരിച്ചെത്തി. മൂന്നു പേർ കൂടി വരുംദിവസങ്ങളിൽ എത്തും. വിദ്യാർഥികളുടെ ഭാവി തകരാതിരിക്കാനും പുതിയ ജീവിതം കെട്ടിപ്പടുക്കാനുമായി യാത്ര...

കേരളത്തിലേക്ക് ഗൾഫിൽ നിന്നുള്ള സഹായം തുടരുന്നു; ഒരുകണ്ടെയിനർ അവശ്യവസ്തുക്കൾ എത്തുന്നു

ദുബായ് ∙ പ്രളയദുരന്തം ഏറ്റുവാങ്ങിയ കേരളത്തിലേയ്ക്ക് ഗൾഫിൽ നിന്നുള്ള സഹായ ഒഴുക്ക് തുടരുന്നു. ആലപ്പുഴ ജില്ലയിലെ ഇൻകാസ് പ്രവർത്തകരും മറ്റു സാമൂഹിക പ്രവർത്തകരും ചേർന്ന് യുഎഇ പൗരനായ ഹമദ് അൽ മസ്റൂയിയുടെ സഹകരണത്തോടെ പ്രളയ ദുരിതമനുഭവിക്കുന്ന ആലപ്പുഴ...