Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
face-book

മനുഷ്യന്റെ പെരുമാറ്റത്തെ വളരെ അധികം സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങൾ ആണ് ബുദ്ധി,ചിന്ത,ഭാവന. മനസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും ഭാവനകൾക്കു ചിറകുവിരിച്ചു പറക്കാനും സ്വസ്ഥമായ ഒരു വേദി എന്നതിനുത്തരം മാത്രമാണ് ഫെയ്സ് ബുക്ക്. മാർക്ക് സുക്കർബെർഗ് , തന്റെ യൂണിവേഴ്സിറ്റി പഠിത്തത്തിന്റെ കൂടെ 2004 ൽ ഇതുപോലൊരു സോഷ്യൽ നെറ്റ്വർക്ക് സർവ്വീസിനു തുടക്കം കുറിച്ചത് സൗഹൃദങ്ങളുടെ പൂന്തോട്ടങ്ങൾ പടർന്നു പന്തലിക്കാനായിരിക്കാം. ഇതിനു മുൻപും ഓർക്കുട്ട് , മൈ സ്പെയസ് എന്നിവയുണ്ടായിരുന്നു.എന്നാൽ കാട്ടുതീപോലെ പടന്നുപിടിച്ച മറ്റൊരു സോഷ്യൽ നെറ്റ് വർക്ക് വേറെയില്ല എന്നുതന്നെ പറയാം.

ചെറിയ തോതിൽ തുടങ്ങിയ,എന്നാൽ എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ ഫെയ്സ് ബുക്കിനൊപ്പം,എവിടെ ആര്,എന്തിനോട്,എന്തുകൊണ്ട് എന്നനുസരിച്ച്,നെറ്റ് വർക്കിന്റെ സെറ്റിംഗും പരിഷ്ക്കരിച്ചു തുടങ്ങി.കൂടുതൽ ആൾക്കാർ, എവിടെനിന്നെല്ലാമോ വന്നെത്തി! സ്വയം ഒരു ഇമെയിലിന്റെ ബലത്തിൽ, ഒരു പേരിന്റെ സഹായം ഇല്ലാതെ ഒരു പാസ് വേഡിൽ ഒതുങ്ങി. ആര്, എവിടെ നിന്ന്, എങ്ങനെ, എത്രപ്രായം എന്നതിന്  ഒരു നോട്ടവും വാക്കും ഇല്ല.14 വയസ്സിനു മുകളിൽ എന്നു വ്യക്തമാക്കുന്ന  ഒരു വർഷം  ഇടുന്ന ആർക്കും അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ ഉള്ള ആർക്കും ഇവിടെ മെംബർ ആകാം. പിന്നെ സത്യസന്ധതയുടെ മൂർത്തീഭാവം ആയ ചിലരെങ്കിലും തന്റെ സകലവിവരങ്ങളും ഈ പേജുകളിൽ കുത്തി നിറച്ചു .ഈ പേജിൽ നിന്നു ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള സംവിധാനവും കണ്ടുപിടിക്കപ്പെട്ടപ്പോൾ" എന്റെ, നിന്റെ, നമ്മുടെ"ഗ്രൂപ്പുകളും തുടങ്ങി. ബിസിനസ് പേജുകൾ, കലാസാംസ്കാരികം, സ്വകാര്യപേജുകൾ എന്നീ നാമകരണങ്ങൾ വേറെയും. എന്തായാലും 21 –ാം കാലഘട്ടത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം, ഒരു 21 കാരന്റെ ബുദ്ധിവൈഭവം, സ്റ്റോക്ക് മാർക്കറ്റിൽ ചെറുക്കൻ ഒരു കുതിച്ചുകയറ്റം തന്നെ നടത്തി.

ഇതുവെറും  പരിചയപ്പെടുത്തൽ, ഇനിയല്ലെ കഥ!!ഫെയ്സ് ബുക്ക് എല്ലാം  സെറ്റായി, 21 കാരിൽ, ചെറുപ്പക്കാരിൽ,കൌമാരക്കാരിൽ തുടങ്ങിയ ഫെയ്സ് ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്ക്,എവിറെയും ഒരു സുപ്രാധാന സംസാരവിഷയം ആയിത്തുടങ്ങി.ബിസിനസ്സുകാരിലേക്കും,കംബനി പ്രോഫൈലുകളിലും  പ്രചാരം ഏറിയപ്പോൾ കംബിനിയുടെ സ്റ്റാഫും എം ഡിയും സ്വയം ഒരു പ്രൊഫൈൽ ഉണ്ടാക്കി.പ്രശസ്തിയും,  സുഹൃത്തുക്കളും ഏറിയപ്പോൾ ഫെയ്സ് ബുക്കിന്റെ പ്രചാരവും കുതിച്ചുകയറി.ഇന്നായാൾ എന്നൊരു പേരിന്റെയോ,ആരാണെന്നുള്ള ഒരു തിരിച്ചറിവോ ഇല്ലാതെയും ഇവിടെ കുടിയേറാം എന്നൊരു അവസ്ഥയിലെത്തി.എല്ലാവരു എത്തി ഫെയ്സ് ബുക്ക് പുരത്തിനു! കൗമാരക്കാരനും മധ്യവയസ്കരും ബിസിനസ്സുകാരനും കലാകാരനും,സിനിമാനടനും,നാടക നടനും നടിയും കവിയും സംഗീതസാമ്രാട്ടും എല്ലാവരും കൂടെ അനാശ്യാസം കൈമുതലായിട്ടുള്ള ഒരു പിടി ഇക്കിളി ചേട്ടന്മാരും! ഇതിന്റെ കൂടെയും എത്തി ബോബുഭീഷണികളും, സൈബർ സെല്ലുകാരുടെ ഒരു ഒളിത്താവളവായി മാറി ഫെയ്സ് ബുക്ക്. 

ആശയങ്ങൾ പ്രചരണം

ഈ ലോകത്ത് ഏതും,എന്ത് പ്രശ്നങ്ങൾ നടന്നാലും നമ്മൾ ആദ്യം അറിയുന്നത് ഫെയ്സ് ബുക്കിലൂടെയൊക്കെ തന്നെയാണ് എന്നത് അതിന്റേതായ പോസിറ്റീവ്  കാഴ്ചപ്പാടാണ്. ഓർമ്മകളിലെ പച്ചപ്പ്,നേർക്കാഴ്ചകൾ, തൂലികയേന്തുന്നവർ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് വിപ്ലവം ഇന്ന് ഫെയ്സ് ബുക്കിലൂടെ നടക്കുന്നു. ആളുകൾ തങ്ങളിലേക്കു തന്നെ ചുരുങ്ങിയപ്പോൾ, മനസ്സിന്റെ മൗനങ്ങൾ ഘനിഭവിച്ചു.ഈ മൗനത്തിനു പുനർജനിക്കാനൊരു വേദിയൊരുക്കുകയായിരുന്നു ഫെയ്സ് ബുക്ക് എന്നൊരു നിർവ്വചനവും നൽകാവുന്നതാണ്. പുതിയ തലമുറയുടെ ആവേശം എല്ലാ വിധത്തിലും ഇതുതന്നെയാണ്, മനസ്സിന്റെ ചിന്തകളെ, എല്ല വിധത്തിലും തുറന്നു കാണിക്കാനുള്ള വെള്ളപൂശിയ ചുവരായി മാറി. ആശയവിനിമയത്തിൽ  ഇന്നത്തെ തലമുറയുടെ മനസ്സിലേക്കൊരു ഒറ്റവഴി ,ഒരു സുപ്രധാനപങ്ക്  ഫെയ്സ് ബുക്കിനായി മാറ്റിവക്കാം.

റെജിബാ നൗഷാദ്, ഇന്നത്തെ തലമുറയുടെ എല്ലാ ഹൃദയസല്ലാപങ്ങളും  അറിയാവുന്ന ഇന്ത്യൻ സകൂൾ അൽ ഗുബ്രയിലെ സീനിയർ അധ്യാപികയാണ് റെജിബാ നൌഷാദ്.12ആം ക്ലാസ്സിലും മറ്റും പഠിക്കുന്ന റ്റീനേജ് കുട്ടികളുടെ അമ്മയും കൂടിയാണവർ. പെട്ടെന്ന് ഗുണവും സൗകര്യവും നൽകുന്ന ഏതൊരുകാര്യത്തിനും വളരെ വികൃതവും ഭയാനകവും ആയ ഒരു മറുപുറം ഉണ്ടാകും എന്നത് തീർച്ചയാണ്, രോഹശാന്തി നൽകുന്ന മരുന്നാകാം ,സോഷ്യൽ ഇന്ററാക്ഷൻ ത്വരിതപ്പെടുത്തുന്ന ഫെയ്സ് ബുക്ക് ആകാം. പക്ഷെ  എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട് ഇതിന്റെ ഉത്തരവാദിത്വങ്ങളെയും  ഇതിന്റെ വരുംവരായ്കകളെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നതും ആവശ്യം  തന്നെ. ഇതായിരുക്കും സോഷ്യൽ ഇന്ററാക്ഷന്റെ മരുന്ന്, അല്ലെങ്കിൽ ഫെയ്സ് ബുക്ക്. എന്നെ ഫെയ്സ് ബുക്ക് വളരെ അധികം സഹായിച്ചു,പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാനും, നമ്മുടെ അഭിവിർത്തിയിലും സംസർഗ്ഗത്തിലും  തികച്ചും ചേർന്നു പോകുന്ന പുതിയ സുഹൃത്തുക്കളുമായി സംബർക്കം പുലർത്താനും .  എല്ലാറ്റിലുമുപരി എന്റെതന്നെ പൂർവ്വവിദ്ധ്യാർത്ഥികളും റ്റീച്ചർമാരുമായി ഒരു നിരന്തരസംബർക്കം ഉണ്ടാകുന്നു എന്നുള്ളതും മനസ്സിനു വളരെ  സന്തോഷം നൽകുന്നു.ലോകത്തിൽ നടക്കുന്ന സംഭവങ്ങളുടെയും വിശേഷങ്ങളുടെയും തത്സമയസം പ്രേക്ഷണം, വാർത്തകളായി ലഭിക്കുന്നത് തീർച്ചയായും വളരെ ലാഭകരമായ ഒരു കാര്യം തന്നെയാണ്. പിന്നെ ഏറ്റവും രസകരമായ അനുഭവം, ‘ബ്രേക്കിംഗ് ന്യൂസ്സുകളും വീട്ടിലിരുന്ന് , ഫോണിലൂടെ കിട്ടുന്നത് തീർച്ചയായും നല്ലതുതന്നെയാണ്.

എന്റെ വിദ്യാർഥികളുടെ പ്രവർത്തികളുടെ സൂഷ്മനിരീക്ഷണം നടത്തുന്നതിനായി  ഞാൻ ഒരിക്കളും ഫെയ്സ് ബുക്കിനെ ഒരു കരുവാക്കിയിട്ടില്ല. എന്നാൽ ഇതിനു വിപരീതമായി അവരുടെ പ്രവർത്തനങ്ങൾ, പഠനങ്ങൾ, അംഗികാരങ്ങൾ,അവരുടെ മനോഭാവങ്ങൾ എല്ലാം തന്നെ മനസ്സിലാക്കാനുള്ള ഒരു വേദിയായിമാത്രം  ഫെയിസ് ബുക്കിനെ കാണുന്നുള്ളൂ. വിദ്ധ്യാർഥികൾ ഫെയിസ് ബുക്കെന്ന മാധ്യമത്തിലൂടെ ഞാൻ  എന്ന വ്യക്തിയുമായുള്ള സൌഹൃദത്തിലൂടെ പലവിഷയങ്ങൾ ഞാനുമായി പങ്കുവെക്കാനും ,അവരുടെ മനസ്സിലുള്ള പല കാര്യങ്ങളും ചോദിച്ച് വിവരിച്ച് ചെയ്യാനും ഉള്ള മനസ്സാന്നിധ്യം കാണിക്കുന്നു.അവർക്കാവശ്യം ,എല്ലാം  പറയാനും കേൾക്കാനും ഉള്ള ,ശക്തമായ എന്നാൽ വളരെ ശാന്തമായ ഒരു ചുമടുതങ്ങിയായ ഒരു തോൾ ആവശ്യം ആണ്. അവരുടെ  ആകാംഷകളും, പ്രയാസങ്ങളും, വെപ്രാളങ്ങളും  ഇറക്കി വെക്കാനായി മാത്രം.അല്ലാതെ എല്ലാ ആശയങ്ങൾക്കും, വാർത്തകൾക്കും അവസാനമായി  വളരെ സാധാരണമായ ഒരു  ലോജിക്കൽ വിവരണം കേൾക്കാൻ അവർ തയ്യാറല്ല.ഈ ഒരു സൗഹൃദസൗധത്തിലൂടെയുള്ള  ഒരു ആശയവിനിമയം  നടത്താനും  ഈ ഫെയിസ് ബുക്കിനു സാധിക്കുന്നു.

മധു ഗണേഷ്  തിരുവനന്ദപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിഗിൽ  ബിരുദം,യൂണിവേഴ്സിറ്റി റ്റെക്സ്സാസിൽ നിന്നും തെർമ്മൽ സയൻസിൽ പി എച്ച് ഡി.ഇപ്പോൾ തമിഴ് നാട്, റീനോ എനർജിയിൽ റിസേർച്ച് ഡയറക്ടർ.ഇക്കാലത്തിന്റെ പ്രതീകമായ വാർത്താവിനിമയ സംവിധാനമായിട്ടാണ് മധു ഫെയിസ് ബുക്കിനെ കാണുന്നത്. എനിക്ക് ഒരു കത്തിലൂടെയോ, ഫോണിലൂടെയോ ബന്ധപ്പെടാൻ സാധിക്കാത്ത പലരുമായി സംസാരിക്കാനും, അറിയാനും,  ബന്ധപ്പെടാനും എനിക്ക്  ഫെയിസ് ബുക്കിലൂടെ സാധിച്ചു .അടുത്ത തലമുറയുമായുള്ള ബന്ധം , സംസർഗ്ഗം, നമുക്ക്  അവരെത്തന്നെ അവരുടെ രീതിയിൽ,സംസാരത്തിൽ,ചിന്താഗതിയിൽ,ഒരേ നിലയിൽ മനസ്സിലാക്കാൻ സാധിക്കുന്നു.ഈ ചിന്താഗതിയുമായുള്ള ഒത്തുചേരലും മനസ്സിലാക്കുന്നതും, നമ്മുടെ തന്നെ  കുട്ടികൾ ബന്ധുക്കാർ , സുഹൃത്തുക്കൾ, സഹപാഠികൾ എന്നിങ്ങനെ എല്ലാവരുമായിത്തെന്നെ  അനർഗ്ഗളം നടക്കുന്നു.എന്നാൽ  എല്ലാറ്റിലും ഉപരിയായി, നാം ഇവിടെ എത്രമാത്രം സുരക്ഷിതരാണ് എന്ന ചോദ്യം  തീർച്ചയായും ഉണ്ട്?. പ്രത്യേകിച്ച് സ്തീകൾ !ചിത്രങ്ങളും വിവരങ്ങളും, എല്ലാവർക്കുമായി തുറന്നുവയ്ക്കുന്നു.

എന്നാൽ  ഇന്നത്തെക്കാലത്ത് ആർക്കും ആരെയും  മോർഫ് ചെയ്തു ചിത്രങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നതു കൊണ്ടു ചിത്രങ്ങൾ അത്രവല്യ പ്രാധാന്യം അർഹിക്കുന്നുമില്ല. സമൂഹത്തിന്റെയും, സ്ഥൂലചിന്താഗതിക്കാരുടെയും മനോഭാവത്തെ മാനിച്ച് നമ്മുക്ക് നമ്മുടെ ചിന്തകളും വിചാരങ്ങളും ജീവിതങ്ങളും മാറ്റാതിരിക്കുന്നതാണ് ബുദ്ധി. എന്നാൽ ഫെയ്സ് ബുക്കിന്റെ തന്നെ ചില നിബന്ധനകൾ കൊണ്ടുതന്നെ,ആരൊക്കെ തങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും കാണുന്നു എന്നതിനൊരു പരിധിയും, നോട്ടവും നൽകാൻ സാധിക്കുന്നു. പ്രയോജനകരമായ പല കാര്യങ്ങൾക്കും  ഭയാനകമായ ഒരു മറുവശം കൂടിയുണ്ട്. സൌഹൃദങ്ങളും  പരസ്പരം ബന്ധവും എല്ലാം തന്നെതന്നെ  ത്വരിതപ്പെടുത്തുന്നതിൽ ഫെയ്സ് ബുക്ക് ഇന്ന്  ഒരു  വലിയ പങ്കുവഹിക്കുന്നു. എന്നാൽ നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യത അതു ഇല്ലാതാകുന്നില്ലെ?

നമ്മുടെ തന്നെ സ്വന്തം അഭിപ്രായങ്ങളെയും ചിന്തകളെയും ഒരു പരിധിക്കപ്പുറം സ്വാധീനിക്കുന്നില്ലെ എന്നും ഒരു തോന്നൽ ഇല്ലാതില്ല. എനിക്ക് സ്വയം വളരെയധികം നല്ല കാര്യങ്ങളുടെ വാതിലുകൾ തുറന്നു തന്നു. പുതിയ സുഹൃത്തുക്കളെയും എന്റെ സഹപാഠികളെയും കണ്ടൂപിടിക്കാനും, എന്റെ അധ്യാപകരുമായി സഹവർത്തിക്കാനും സഹകരിക്കാനും അവസരം ലഭിച്ചു. സഹവർത്തിത്വം സഹകരണം എന്നിവ തീർച്ചയായും ഏറ്റവും വലിയ ഒരു കാര്യം ആണ് ഫെയ്സ് ബുക്കിലൂടെ നാം നേടിയെടുത്തത്. ഞെട്ടിപ്പിക്കുന്ന പല വാർത്തകൾക്കും ഫെയ്സ് ബുക്കിലൂടെ കാട്ടുതീപോലെ പടർന്നു പിടിക്കാൻ സഹായിച്ചിട്ടുണ്ട്..ഒരിക്കലും ഫെയിസ് ബുക്കിനെ എന്റെ വിദ്ധ്യാർത്ഥികളുടെ വിവരങ്ങൾ അറിയാനും അവരെ ,സൂക്ഷമമായി നിരീക്ഷിക്കാനും ആയി ഞാൻ  ഉപയോഗിച്ചിട്ടില്ല. എന്നാൽ അവരെ പ്രശംസിക്കാനും, പ്രചോദിപ്പിക്കാനും , അവർക്ക്  കൂടുതൽ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിപ്പിക്കാനും  ഫെയിസ് ബുക്കിലൂടെ സാധിച്ചിട്ടുണ്ട്.  അവർ അയക്കുന്നതും പോസ്റ്റ് ചെയ്യുന്നതുമായ എല്ലാ വിവരങ്ങളും  അറിയുകയും, അവർക്ക് കൂടുതൽ പ്രചോദങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്റെ സൌഹൃദത്തെ എന്റെ വിദ്ധ്യാർത്ഥികൾ നല്ലരീതിയിൽ, അവരുടെ സംശയങ്ങളും വിവരണങ്ങളിലൂടെയും, അവരുടെ അപകർഷതാ ബോധങ്ങളും  സംസാരിക്കുന്നതു വഴി, ഫെയ്സ് ബുക്ക് ഏറ്റവും നല്ല രീതിയൈൽ അവർക്കു പ്രയോജനപ്പെടുത്തുന്നു. ഈ ഒരു ചിന്താഗതിയിലൂടെ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ തന്നെയാണ്..എന്നോട് എന്റെ  വിദ്യാർഥികൾ മനസ്സുതുറന്നു കാണിക്കുന്ന ഫെയ്സ് ബുക്ക് എന്ന ഈ താളുകൾ നല്ലതു തന്നെയാണെന്നാണ് എന്റെ വിശ്വാസം

ഖത്തറിൽ അലിബിനാലി ഗ്രൂപ്പ് ഓഫ് കംബനിയുടെ ജനറൻ മാനേജറും രണ്ടു ടീനേജ്  പെൺകുട്ടികളുടെ പിതാവും ആണ് വിജി കുര്യൻ. സ്വയം ഒരു  നല്ല ഫെയ്സ് ബുക്ക് പ്രോഫൈലും അതിലും ഇന്ററാക്റ്റീവ് ആ‍യ ഒരു പ്രോഫൈൽ സ്വന്തം ഭാര്യക്കും കുട്ടികൾക്കും ഉണ്ടെന്നു അദ്ദേഹം സന്തോഷത്തോടെ അവകാശപ്പെടുന്നു. ഫെയ്സ് ബുക്ക് എത്രമാത്രം സെയിഫ് ആണ് എന്നകാര്യം  നാം സ്വയം വിലയിരിത്തേണ്ടതാണ്, കൂടെ നമ്മുടെ സ്വയം ഉള്ള തീരുമാനങ്ങളീൽ വിശ്വസിക്കുകയും,എന്തൊക്കെ ചിത്രങ്ങളും വിവരങ്ങളും  ഇവിടെ എല്ലാവരുമായി പങ്കുവെക്കണം എന്നൊരു വിവരവും, എന്നാൽ ഇതിൽ നിന്നെല്ലാം എന്തൊക്കെ പ്രയോജനങ്ങളും പ്രതിസന്ധികളും  ഉണ്ടാവാം എന്നൊരു വിചാരവും നമ്മുക്ക് സ്വയം  ഉണ്ടായിരിക്കണം. നമ്മുടെ മതവിശ്വാസം ഏതാണ് ഇതുപോലെ തന്നെയാണ്, നല്ലതായ വിധത്തിൽ ഉപയോഗിച്ചാൽ, വ്യവഹരിച്ചാൽ  പ്രയോജനവും, വളരെ അസന്നിഗ്ധമായി പ്രത്യാഘാതങ്ങൾ അതിന്റെ തെറ്റാ‍യ ഉപയോഗത്തിലൂടെ സംഭവിക്കാം.

എല്ലാവരെയും പോലെ വളരെയധികം പുതിയ സുഹൃത്തുക്കളെ സംബാദിക്കാൻ സാധിച്ചു . ധാരാളം പഴയതും , കൂടീപ്പടിച്ചതുമായുള്ളവരെ കണ്ടുപിടിക്കാനും കഴിഞ്ഞു, വളരെ ചുരുങ്ങിയ കാലയളവിൽ എന്നതും ഒരു പ്രയോജനം തന്നെയായി കാണാം. 

എന്റെ മക്കൾക്കു പുറകെ ഒരു  നിരീക്ഷണത്തിനോ നോട്ടത്തിനോ ആയി ഞാൻ  ഫെയ്സ് ബുക്കിനെ ഉപയോഗിച്ചിട്ടില്ല,അവരുമായുള്ള ആശയവിനിമയത്തിനും,ഇതൊരു പ്രതിവിധിയല്ല, തീർച്ചയായും. പിന്നെ കുട്ടികളുടെ നീക്കങ്ങളും, തീരുമാനങ്ങളും ഫെയിസ് ബുക്കിലൂടെ മനസ്സിലാക്കാം  എന്ന ഒരു ചിന്താഗതി ഇവിടെ വളരെ അപ്രസക്തമാണ്. അതിനായി നാം സ്വയം  അവരുമായി  നേരിട്ടുള്ള സംഭാഷണം നടത്തുന്നതാവും, ബുദ്ധി. എന്നാൽ സ്വന്തം കുട്ടികൾ എന്നും  നല്ല കൂട്ടുകാരുമായിട്ടായിരിക്കണം കൂട്ടുകൂടുന്നത് എന്ന് നമ്മൾ ഇവിടെ ഫെയിസ് ബുക്കിലായിരുന്നാലും, അറിഞ്ഞിരിക്കുന്നത്, കുറച്ചുകൂടി നന്നായിരിക്കും. എന്നാൽ കുട്ടികൾക്ക് അവരവരുടേതായ ഒരു സ്വാതന്ത്ര്യം എപ്പോഴും കൊടുക്കുന്നത് നനായിരിക്കും, അഥവാ അവരുടെ തീരുമാനങ്ങൾ എല്ലാം തന്നെ നമ്മൾ സ്വയം ഏറ്റെടുത്തു നടത്തേണ്ട ആവശ്യം വരാത്തിടത്തോളം കാലം.  എനിക്കു തീർച്ചയാണ് ഏതൊരു മാതാപിതാക്കളും ഫെയിസ് ബുക്കിനെ ഒരു ആശയവിനിമയ സംവിധാനമായി ഉപയോഗിക്കുന്നില്ല , എന്നാൽ ഫെയ്സ് ബുക്ക് കാരണം കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള ആശയവിനിമയം കുറുയുന്നു, ഇല്ലാതെയാവുന്നു എന്ന പരിഭവങ്ങൾ മാത്രമെ കേൾക്കാനുള്ളു. എന്റെ സ്വന്തം ചിത്രങ്ങളും , ഫോട്ടോഗ്രാഫിയിൽ ഉള്ള താൽപര്യവും, പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാ‍യും ,ഇതു പോലെ പ്രയോജനമുള്ള പല താല്പര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനും ഒരു നല്ല് വേദിയാണ് ഫെയ്സ് ബുക്ക്.

കലികാല വൈഭവം പേടിച്ച് ദൈവം തമ്പുരാൻ "ഫെയ്സ് ബുക്ക്‌" പടച്ചു വിട്ടു.തുരു തുരാ പ്രക്ഷോഭങ്ങൾ ഇളക്കി വിടുന്ന സമൂഹവും ഈ മഹാ മഹത്തിൽ അടിതെറ്റി വീണു.ആൺ പെൺ വ്യത്യാസമില്ലാതെ പൊരുതിത്തുടങ്ങി അഹോരാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.