Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്‌സലിന്റെ കുടുംബത്തിന് ‘ജീവജലം’ ഒരുക്കി കെഎംസിസി സൗത്ത്‌ സോൺ

afsal-help

മനാമ ∙ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബഹ്‌റൈനിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് നാട്ടിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലിന്റെ കുടുംബത്തിന് കുടിവെള്ളത്തിനായി കിണർ പണിയുവാൻ കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ സാമ്പത്തിക സഹായം നൽകി. 

സൗത്ത്‌ സോൺ കമ്മിറ്റി നടത്തിവരുന്ന 'ഇ .അഹമ്മദ്  കാരുണ്യ തീരം 'പദ്ധതിയുടെ ഭാഗമായുള്ള ‘ജീവജലം’ പദ്ധതിയുടെ ധനസഹായമാണ് നൽകിയത്. കൊല്ലം നിലമേലിലിലുള്ള അഫ്സലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ്  എം. അൻസാറുദ്ദീൻ അഫ്സലിന് സഹായ തുക കൈമാറി.

കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ, മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റ് സിയാദ് ഏഴംകുളം, മുസ്‍ലിം ലീഗ്‌ ജില്ലാ വൈസ് പ്രസിഡന്റ് വട്ടപ്പാറ നാസിമുദ്ദീൻ, നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് റഷീദ്, ‘കുറുംബള്ളൂർ നാസർ’, അഷറഫ് കൊടി വിള, കടയ്ക്കൽ നാസർ, നവാസ് മരോട്ടി പൊയ്ക, കണ്ണംകോട് റഹീം, സൈനുദ്ദീൻ, തമീമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

സൗത്ത് സോൺ മേഖലയിൽ നടപ്പാക്കുന്ന ജീവജലം കുടിവെള്ള പദ്ധതിയുടെ പ്രഥമ കിണറാണ് അഫ്സലിന്റെ കുടുംബത്തിനു നൽകുന്നതെന്ന്‌ ഭാരവാഹികളായ പി.എച്ച്. അബ്ദുൽ റഷീദ്, തേവലക്കര ബാദുഷ, നവാസ് കുണ്ടറ, അബ്ദുൽ ഖാദർ ചേലക്കര എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.