Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈന്‍ കെഎംസിസി വാർഷിക സമ്മേളന ലോഗോ പ്രകാശനം ചെയ്തു

sign-out--KMCC

മനാമ ∙ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂന്നു വർഷം നീണ്ടു നിന്ന 'വിഷൻ-33' പ്രവര്‍ത്തന പദ്ധതിയുടെ സമാപനം മാര്‍ച്ച് 16 ന് ആരംഭിക്കും. സമാപന പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈന്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ചടങ്ങിൽ കെ.എം.ഷാജി എംഎൽഎ, സൈനുദ്ധീൻ ചേലേരി, കെഎംസിസി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.

'സൈൻ ഔട്ട് 2K19' എന്ന പേരില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് സമാപന പരിപാടികള്‍ നടക്കുക. മാർച്ച്‌ 16ന് ആരംഭിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏപ്രിൽ 15ന് പൊതു സമ്മേളനത്തോടെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.