Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകം പ്രകാശനം ചെയ്തു

BKS-book

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജോസാന്റണി എഴുതിയ ‘കൃഷ്ണമണികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സമാജം ആക്ടിംഗ് പ്രസിഡന്റ് മോഹൻരാജ് ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരനായ ബാജി ഓടംവേലിയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ സമാജം ലൈബ്രെറിയൻ അനു തോമസ് സ്വാഗതം പറഞ്ഞു. കവിയും പ്രസംഗികനുമായ ഫിറോസ് തിരുവത്ര പുസ്തകം സദസ്സിന പരിചയപ്പെടുത്തി. എഴുത്തുകാരി സ്വപ്ന വിനോദ് വായനാനുഭവം പങ്കുവച്ചു. സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് നന്ദി പറഞ്ഞു. സുമേഷ് ചടങ്ങിനെ നിയന്ത്രിച്ചു. ഇരുന്നൂറോളം കുറുങ്കഥകളുടെ സമാഹാരമാണ് കൃഷ്ണമണികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.