Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഇസി കൺവൻഷൻ നാളെ മുതൽ

മനാമ∙ ബഹ്റൈനിലെ എക്യൂമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെസിഇസി) കൺവൻഷൻ നാളെ മുതൽ 7വരെ വൈകിട്ട് 7.30 മുതൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ വച്ച് നടത്തും.

ഓർത്തഡോക്സ് സഭയുടെ നാഗ്പുർ സെമിനാരി മുൻ പ്രിൻസിപ്പലും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറിയുമായ ഫാ. ഡോ. റെജി മാത്യു ആണ്‌ കൺവൻഷന്റെ മുഖ്യ പ്രസംഗകൻ. നാളെ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലും ചൊവ്വാഴ്ച ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷിലും 7ന് ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിലും വച്ച് ആണ്‌ കൺവൻഷൻ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.