Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദി ഇന്ത്യൻ ഡിലൈറ്റ്സ്– ഇന്ത്യ ക്വിസ്’ നാളെ

india-delights ദി ഇന്ത്യൻ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്.

മനാമ  ∙ ഇന്ത്യയുടെ  റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ഇന്ത്യ എജ്യുക്കേഷനൽ ആൻഡ് കൾചറൽ ഫോറം ‘ദി ഇന്ത്യൻ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നു. വെരീതാസ് പബ്ലിക് റിഷേൻസ്, ബഹ്റൈൻ കേരളീയ സമാജം എന്നിവരുമായി സഹകരിച്ചാണ് ‘ഇന്ത്യ ക്വിസ്’ സംഘടിപ്പിക്കുന്നത്. നാളെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി. 137 ടീമുകളാണ് മത്സരത്തിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സരാർഥികൾ വൈകിട്ട് 4.30ന് റിപ്പോർട്ട് ചെയ്യണം.

വൈകിട്ട് 7.30 ന് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്റ്റർ. ബിഐസിഎഫ് പ്രസിഡന്റ്  സോവിച്ചൻ ചെന്നാടുശ്ശേരി, ഇവന്റ് ജനറൽ കൺവീനർ പവിത്രൻ നീലേശ്വരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ദേവരാജ്, ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി പി. ജോയ്, അനൂപ് പ്രോഗ്രാം കണ് വീനറ് കമലുദീൻ ഇവന്റ്  കോഓർഡിനേറ്ററായ ബബിന, ബിഐസിഎഫ് മീഡിയ കോർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.