Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്ര അവകാശ സംരക്ഷണ സമിതി കൂടിക്കാഴ്ച നടത്തി

travel യാത്ര അവകാശ സംരക്ഷണ സമിതി ബഹ്‌റൈൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.

മനാമ ∙ ബഹ്‌റൈൻ പ്രവാസികളുടെ വിവിധ യാത്ര ആവശ്യങ്ങൾ ഉന്നയിച്ചു യാത്ര അവകാശ സംരക്ഷണ സമിതി ബഹ്‌റൈൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വരുന്ന വേനൽക്കാലം മുതൽ ബഹ്‌റൈനിൽ നിന്നു നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങാനുള്ള അംഗീകാരം ഉടനെ ഉണ്ടാകുമെന്ന് യാത്ര ഭാരവാഹികളോട് എയർ ഇന്ത്യ  കൺട്രി മാനേജർ അറിയിച്ചു.
മൃതദേഹം കൊണ്ടു  പോകുന്നതിനു യുഎഇയിലെ അടിസ്ഥാന നിരക്കിന് തുല്യമായ 150 ദിനാർ ആക്കണമെന്ന സമിതിയുടെ അഭ്യർഥന എയർ ഇന്ത്യ മാനേജ്‍മെന്റിനെ അറിയിക്കാമെന്ന്  അദ്ദേഹം ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.