Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹത്തിന് ഒറ്റനിരക്ക്: സ്വാഗതം ചെയ്ത് യാത്രാസമിതി

മനാമ ∙ മൃതദേഹം കൊണ്ടുപോകുന്നതിനു നിശ്ചിതനിരക്ക് എയർഇന്ത്യ ഈടാക്കാൻ തീരുമാനിച്ചതിനെ ബഹ്റൈൻ യാത്രാ സമിതി സ്വാഗതം ചെയ്തു. എല്ലാ വിമാനക്കമ്പനികളും ഇതു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് പഴയതിനെക്കാളും കൂടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നിരക്ക് കൃത്യമായി അറിയാൻ യാത്ര സമിതി എയർ ഇന്ത്യ ബഹ്‌റൈൻ കൺട്രി മാനേജരുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫയൽ ചെയ്ത കേസിൽ കക്ഷി ചേരുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.