Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരത് മുരളി നാടക പുരസ്‌കാരം നടി സേതുലക്ഷ്‌മിക്ക്‌

Sethulakshmi

മനാമ ∙ നാടക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കു ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകുന്ന ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം (50,000 രൂപ) നടി സേതുലക്ഷ്‌മിക്ക്‌. അടുത്ത മാസം 6ന് തിരുവനന്തപുരത്തു വിജെടി ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിക്കുമെന്നു സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം.പി. രഘുവും അറിയിച്ചു.

1963ൽ നാടക രംഗത്തെത്തിയ സേതുലക്ഷ്‌മി, ആയിരകണക്കിനു വേദികളിൽ തന്റെ നടന വൈഭവം തെളിയിച്ചിട്ടുണ്ട്. കാട്ടുകുതിര, ദ്രാവിഡ വൃത്തം, ഭാഗ്യ ജാതകം, ചിന്ന പാപ്പാൻ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി അംഗീകാരവും നേടി. 2006ൽ ടെലിവിഷൻ സീരിയൽ രംഗത്തും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിലൂടെ ചലച്ചിത്രത്തിലും തുടക്കം കുറിച്ചു. വിനോദ യാത്ര, ഈ കണ്ണി കൂടി, ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്, ഹൗ ഓൾഡ്‌ ആർ യു, 36 വയതിനിലെ, ഉട്ടോപ്യയിലെ രാജാവ്‌ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.