Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്‌കൂൾ റിഫ ക്യാംപസിൽ ‘കളർ സ്പ്ലാഷ്’; വിസ്മയം തീർത്ത് കുരുന്നുകളുടെ കായിക ദിനം

INDIAN--SCHOOL-Dr-mustafa-Al-Sayed

മനാമ ∙ ഇന്ത്യൻ സ്‌കൂൾ റിഫ ക്യാംപസിൽ കിൻഡർ ഗാർട്ടൻ കായിക ദിനം ‘കളർ സ്പ്ലാഷ്’ വർണ ശബളമായ പരിപാടികളോടെ നടന്നു. 1600 ഓളം കുരുന്നുകൾ കായിക മത്സരങ്ങളിൽ ആവേശ പൂർവം പങ്കുകൊണ്ടു. മുഖ്യാതിഥി ആർസിഓ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്‌ദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി എൻ. എസ്. പ്രേമലത, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, എം.എൻ. രാജേഷ്, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും സന്നിഹിതരായിരുന്നു. 

INDIAN-SCHOOL

സമ്മാനദാനം നിർവഹിച്ച ഡോ. മുസ്തഫ അൽ സെയ്‌ദ് ഇന്ത്യൻ സ്‌കൂളിൽ ഇത്തരമൊരു കായിക മേള വിജയകരമായി നടത്തിയ മാനേജ്‌മെന്റിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉജ്വല പ്രകടനം കാഴ്ചവെച്ച കുട്ടികളെയും അഭിനന്ദിച്ചു. നേരത്തെ മുഖ്യാതിഥിയെ ബാൻഡ് മേളത്തോടെ സ്‌കൂൾ സ്വീകരിച്ചു. ഇന്ത്യൻ സ്‌കൂൾ കായിക രംഗത്തു മികച്ച നേട്ടങ്ങൾ കൈവരിച്ച വസ്തുത ചെയർമാൻ പ്രിൻസ് നടരാജൻ എടുത്തു പറഞ്ഞു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. കായിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗം എം.എൻ. രാജേഷ് മേളയുടെ സമാപന പ്രഖ്യാപനം നടത്തി. ഒരു മാസക്കാലമായി റിഫ ക്യാംപസിലെ കുട്ടികൾ ഈ കായിക ദിനം ആഘോഷിക്കാനുള്ള പരിശീലനം അവരുടെ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരികയായിരുന്നു. ഹൗസ് ഓഫ് യൂണിഫോംസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കളർ സ്പ്ലാഷ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.