Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലുവിന്റെ ബഹ്റൈനിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി

lulu ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ബഹ്‌റൈൻ ക്രൗൺ പ്രിൻസ് കോർട്ട് മേധാവി ഷെയ്ഖ് ഖലീഫ ബിൻ ദൈജ് , ബഹ്ററൈനിലെ യുഎഇ സ്ഥാനപതി ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി സായിദ് അൽ സയാനി , വാർത്തവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ് തുടങ്ങിയവർ സമീപം.

മനാമ∙ ലുലുവിന്റെ ബഹ്റൈനിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ക്രൗൺ പ്രിൻസ് കോർട്ട് മേധാവി ഷെയ്ഖ് ഖലീഫ ബിൻ ദൈജ് , ബഹ്ററൈനിലെ യുഎഇ സ്ഥാനപതി ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി സായിദ് അൽ സയാനി, വാർത്തവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ് എന്നിവരടക്കം പ്രമുഖർ  പങ്കെടുത്തു.

ബഹ്‌റൈൻ സൗദി കോസ് വേ‌യ്ക്കടുത്തായി പുതുതായി പണിത ആട്രിയം മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്‌തീർണ്ണത്തിൽ പുതിയ ഹൈപ്പർമാർക്കറ്റ്.  ലുലു ഗ്രൂപ്പിന്റെ 156 മത്തെ ഹൈപ്പർമാർക്കറ്റാണിത്. ഷാർജ, റിയാദ്, ഒമാൻ എന്നിവിടങ്ങളിൽ അടുത്തുതന്നെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.