Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ എസ്കെഎസ്എസ്എഫ്- വിഖായ എൻഗ്രെയ്‌വ് ക്യാംപയിന് സമാപനം

Viqaya-group-photo-1

മനാമ ∙ പ്രവാസ ലോകത്തും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണർവും ആവേശവും പ്രവര്‍ത്തകര്‍ക്ക് ദിശാബോധവും പകര്‍ന്ന് ബഹ്റൈന്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച ഒരു മാസത്തെ വിഖായ എൻഗ്രെയ്‌വ് ക്യാംപയിന് ഉജ്ജ്വല സമാപനം. ‘സന്നദ്ധസേവനത്തിന് യുവ ജാഗ്രത’ എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ  വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ആരംഭിച്ച എൻഗ്രെയ്‌വ് ക്യാംപയിനാണ് കഴിഞ്ഞ ദിവസം ഏക ദിന ക്യാംപോടെ സമാപിച്ചത്. 

ഒരു മാസം നീണ്ടു നിന്ന ക്യാംപയിന്റെ ഭാഗമായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ രംഗത്തുമായി വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്താണ് ക്യാംപയിന് സമാപനമെന്ന് ഭാരവാഹകള്‍ അറിയിച്ചു. സമാപനത്തോടനുബന്ധിച്ച് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഏക ദിന ക്യാംപിൽ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ഡോ. ജോൺ പനക്കൽ എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

SKSSF-Viqaya-meet

സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് സയ്യിദ് യാസർ ജിഫ് രി തങ്ങള്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് അഷ്റഫ് അൻവരി അധ്യക്ഷത വഹിച്ചു. സാഹിത്യ സമാജം സെഷന് ഉസ്താദ് റബീഅ് ഫൈസി, ഹാഫിൾ ശുഐബ് എന്നിവര്‍ നേതൃത്വം നല്‍കി. സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് ആശംസകളര്‍പ്പിച്ചു. ജസീർ കണ്ണൂര്‍ ഖിറാഅത്ത് നടത്തി. നവാസ് കുണ്ടറ സ്വാഗതം പറഞ്ഞു.

ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിഖായ പ്രതിനിധികളാണ് ഏകദിന ക്യാംപിൽ പങ്കെടുത്തത്. സമാപന സെഷനില്‍ നടന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സമാപന സമൂഹ പ്രാർഥനക്ക് സയ്യിദ്‌ ഒ.എം സൈനുൽ ആബിദ് തങ്ങൾ മേലാറ്റൂർ നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര നേതാക്കളും ഏരിയാ പ്രതിനിധികളും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.