Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌സിഎ കേരളപ്പിറവിദിനം ആചരിച്ചു

KSCA-kerala-piravi

മനാമ ∙ കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ മലയാള പാഠശാല കേരളപിറവി ദിനമാചരിച്ചു. കെഎസ്‌സിഎ  ആസ്ഥാനത്ത് പ്രസിഡന്റ് പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ആശംസാ പ്രഭാഷണം നടത്തി. ‘ആധുനിക കേരളം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പമ്പാവാസൻ നായർ പ്രഭാഷണം നടത്തി. മലയാളം പാഠശാല കൺവീനർ സതീഷ് നാരായണൻ സ്വാഗതവും പ്രിൻസിപ്പൽ ബാലചന്ദ്രൻ കൊന്നക്കാട് നന്ദിയും പറഞ്ഞു. തുടർന്ന് പാഠശാല വിദ്യാർഥികളുടെ കലാപരിപാടികളും ഗായകൻ ഗോപി നമ്പ്യാരുടെ കേരള ഗാനാവതരണവും നടന്നു.

KSCA-kerala-piravi1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.