Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎയിൽ സൗജന്യ ന്യൂറോളജി സിമ്പോസിയം

KCA

മനാമ ∙ കാൻസർ കെയർ ഗ്രൂപ്പ് (സിസിജി)യുടെ ആഭിമുഖ്യത്തിൽ കേരളാ കാത്തോലിക് അസോസിയേഷൻ (കെസിഎ), ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിൻ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവരുമായി ചേർന്ന് ന്യൂറോളജി വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിക്കുമെന്നു സിസിജി, കെസിഎ, ആസ്റ്റർ പ്രതിനിധികൾ വിളിച്ചു ചേർത്ത സംയുക്ത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽ നജാത്ത് പ്രിറ്റിംഗ് പ്രസ്,  ശ്രീ സത്യസായ് സർവീസ് ഓർഗനൈസേഷനും പരിപാടിക്ക് സഹായം നൽകുന്നുണ്ട്.

ഒക്‌ടോബർ 11ന് വൈകിട്ട് 7:30 നു കെസിഎയുടെ വികെഎൽ ഹാളിൽ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ പ്രശസ്ത ന്യൂറോസർജൻ ഡോ: ദിലീപ് പണിക്കർ ട്യൂമർ രംഗത്തെ നൂതന ചികിത്സാരീതികൾ സംബന്ധിച്ചു സംസാരിക്കും. പക്ഷാഘാതം സംബന്ധിച്ചുള്ള വിവരണവും ഇതിനു ബഹ്‌റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലഭ്യമായി വരുന്ന ഏറ്റവും പുതിയ ചികിത്സാ രീതികളും ന്യൂറോ വിഭാഗം തലവൻ ഡോ: മുഹമ്മദ് എൽമഹ്‌ദി ഇബ്രാഹിം വിശദീകരിക്കുമെന്നും സിസിജി പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ പറഞ്ഞു. ബഹ്‌റൈനിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലോകോത്തര നിലവാരം ഉള്ള ന്യൂറോ ചികിത്സ സൗജന്യമായി ലഭിക്കുന്ന വിവരം ബഹ്‌റൈൻ നിവാസികളെ അറിയിക്കുവാനും ഈ പരിപാടി ഉപകരിക്കുമെന്ന് ഡോ: ചെറിയാൻ പ്രത്യാശ പ്രകടിപ്പിച്ചു.

സിമ്പോസിയത്തിൽ ബഹ്‌റൈൻ നിവാസികളായ ആർക്കും പങ്കെടുക്കാം. പ്രത്യേകമായ ഫീസുകൾ ഒന്നും ഇല്ലാത്ത പ്രസ്തുത പരിപാടിക്ക്  33197315 എന്ന വാട്സാപ്പ് നമ്പറിലോ, cancercarebahrain@gmail.com ഇമെയിൽ വിലാസത്തിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ആസ്റ്റർ മെഡ്‌സിറ്റി നൽകുന്ന ചികിത്സ പ്രിവിലേജ് കാർഡ്, ഡിന്നർ പാക്കറ്റ് എന്നിവയും ഏർപ്പാടാക്കിയിട്ടുണ്ട്. സിമ്പോസിയത്തിൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രൂപത്തിലാണ് സീറ്റ് ലഭിക്കുകയെന്നും അവസാനം വരെ പങ്കെടുക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്നും സംഘാടകർ അറിയിച്ചു. 

പത്രസമ്മേനത്തിൽ ആസ്റ്റർ മെഡ്‌സിറ്റി ബഹ്‌റൈൻ മേധാവി അഭിക് റോയ്, കെസിഎ ആക്ടിങ് പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, സിസിജി ജനറൽ സെക്രട്ടറി കെ.ടി.സലിം, ട്രഷറർ സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് ചാർജ് ജോർജ് കെ.മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.കെ. ബഷീർ, കോശി സാമുവൽ, അബ്ദുൽ സഹീർ എന്നിവരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.