Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈന്‍ കേരളീയ സമാജം: ഓണം–നവരാത്രി ആഘോഷം

BKS-Onam-Navarathri

മനാമ ∙ ഈ വർഷത്തെ ബഹ്റൈൻ കേരളീയ സമാജം ഓണം–നവരാത്രി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. നൂറിലധികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ്‌ മോഹന്‍രാജ്, ഓണം–നവരാത്രി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങള്‍ക്ക് നടന്നു വരുന്നു. ഒക്ടോബര്‍ 11 മുതൽ വിവിധ കലാപരിപാടികളോടെയാണ് പരിപാടികൾ. 

ഒക്ടോബര്‍ 11 ന് രാത്രി 7.30ന് ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും. പ്രമുഖ വ്യവസായി ബാബുരാജന്റെ മകനും ബികെജി ഹോള്‍ഡിംഗ് ഡയറക്ടറുമായ രജത്ത് ബാബുരജനെ സമാജം യങ് ബിസിനസ് ഐക്കൺ അവാർഡ് നല്‍കി ചടങ്ങില്‍ ആദരിക്കും. പ്രമുഖ ഗായകര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സമാജം അംഗവും വനിതാ സംരംഭാകയുമായ നൈന മുഹമ്മദ്‌ ആണ് ഗാനമേളയുടെ പ്രയോജക. 

ഒക്ടോബര്‍ 10ന് രാത്രി എട്ടിന് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സംഗീത കച്ചേരിയും അരങ്ങേറും. ഒക്ടോബര്‍ 12 ന് രാവിലെ 10ന് രംഗോളി മത്സരവും രാത്രി 7.30ന് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. പ്രമുഖ വ്യവസായിയായ ഡോ: കെ.എസ്. മേനോനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് അനൂപ്‌ പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ സംഗീത പ്രഭു തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. 

ഒക്ടോബര്‍ 13 ന് രാത്രി എട്ടിന് അനൂപ്‌ പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകരായ കല്ലറ ഗോപന്‍ ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും. പ്രമുഖ ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ ബികെഎസ് പ്രീമിയർ എക്സലൻസ് അവാർഡ് ഫോർ ദ ബെസ്റ്റ് എംപ്ലോയർ അവാര്‍ഡ് നല്‍കി സമാജം ആദരിക്കും. ഒക്ടോബര്‍ 14 ന് രാത്രി 7.30ന്      നൃത്തനൃത്യങ്ങളും തുടര്‍ന്ന് സുകുമാരി നരേന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചരിയും സിനിമാറ്റിക് സോങ്ങ്സ് വിഷ്വല്‍സും ഉണ്ടായിരിക്കും. 

ഒക്ടോബര്‍ 15 ന് രാത്രി 7.30ന് പ്രശസ്ത കാഥികന്‍ സുലൈമാന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ആരവം ബഹ്റൈൻ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടായിരിക്കും. ഒക്ടോബര്‍ 16 ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17 ന് രാത്രി എട്ടിന് ബഹ്റൈനിലെ പ്രമുഖ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 18 ന് രാത്രി 8.15 ന് കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. 

ഒക്ടോബര്‍ 19 ന് രാവിലെ അഞ്ചു മുതല്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫസര്‍ മധുസൂദനന്‍ നായര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വൈദ്യുത മന്ത്രി എം.എം. മണി  മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ലത്തീഫ്, ഫരൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ്.പി. ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും  ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍ (66759824), എന്നിവരെ വിളിക്കാവുന്നതാണ്. 

നവംബര്‍ രണ്ടിന് പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ കേരള സദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള സദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.