Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിംസ് - ഹോം ഫോർ ഹോംലെസ്സ്’ നാലു ഭവനങ്ങൾ കൈമാറി

Syms4 വള്ളിക്കോട് സ്വദേശിയായ ദേവകിക്കും മകൾക്കുമായി നിർമ്മിച്ച് നൽകിയ നാലാമത്തെ വീടിന്റെ താക്കോൽ ദാനം മുൻ മന്ത്രി അടൂർ പ്രകാശ് നിർവ്വഹിക്കുന്നു. സിനിമ സംവിധായകൻ കെ.കെ. രാജീവ് സമീപം.

മനാമ ∙ സീറോ മലബാർ സൊസൈറ്റി, സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ് ഡോ എം.എസ്. സുനിലുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിംസ് ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയിലെ നാലു ഭവനങ്ങൾ പൂർത്തീകരിച്ച് കൈമാറിയതായി സിംസ് പ്രസിഡന്റ് പോൾ ഉറുവത്ത്, ജനറൽ സെക്രട്ടറി ജോയ് തരിയത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. 

Syms1

പത്തനംതിട്ട കൊടുമൺ സ്വദേശിയായ  ലേഖയും മൂന്ന് കുട്ടികളും അടങ്ങുള്ള കുടുംബത്തിന് സിംസ് ഭവന പദ്ധതിയിലെ ആദ്യത്തെ വീടിന്റെ താക്കോൽദാനം സിംസ് ഹോം ഫോർ ഹോംലെസിന് വേണ്ടി  സിംസ് മെമ്പർ ബെന്നി വർഗ്ഗീസും, അടൂർ സ്വദേശിയായ സുനിൽ, കുഞ്ഞുമോൾ ദമ്പതികളും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് നൽകിയ രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനം സിംസ് മെമ്പർ ഷൈജു വർഗ്ഗീസും, കുളനട പൈവഴി സ്വദേശി കുഞ്ഞുമോനും കുടുംബത്തിനുമായി നിർമ്മിച്ച് നൽകിയ മൂന്നാമത്തെ ഭാവനത്തിന്റെ താക്കോൽദാനം ആറന്മുള എംഎൽഎ വീണ ജോർജും, കോന്നി വള്ളിക്കോട് സ്വദേശിയായ ദേവകിക്കും മകൾക്കുമായി നിർമ്മിച്ചു നൽകിയ നാലാമത്തെ വീടിന്റെ താക്കോൽദാനം മുൻ മന്ത്രി അടൂർ പ്രകാശും നിർവഹിച്ചു. സിനിമ സംവിധായകൻ കെ.കെ. രാജീവ് ചടങ്ങിൽ പങ്കെടുത്തു.

Syms കുളനട പൈവഴി സ്വദേശി കുഞ്ഞുമോനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകിയ മൂന്നാമത്തെ ഭാവനത്തിന്റെ താക്കോൽദാനം ആറന്മുള എംഎൽഎ വീണ ജോർജ് നിർവഹിക്കുന്നു.

പതിനൊന്ന് വീടുകൾ ആണ് ഡോ.എം.എസ്. സുനിൽ ഫൗണ്ടേഷനുമായി സഹകരിച്ച് സിംസ്, അംഗങ്ങളുടേയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ നിർധനരായവർക്കായി നിർമ്മിച്ച് നൽകുന്നത്. വിധവകൾക്കും രോഗികൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള ഏഴു വീടുകളിൽ  മൂന്ന് വീടുകൾ ഒക്ടോബറോടെയും മറ്റ് വീടുകൾ ഡിസംബർ അവസാനത്തോടെയും നിർമ്മാണം പൂർത്തിയാക്കി കൈമാറുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Syms3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.