Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ബഹ്റൈൻ മലയാളി കൂട്ടായ്മ അവശ്യവസ്തുക്കൾ കൈമാറി

flood-help

മനാമ ∙ ബഹ്റൈൻ മലയാളി കൂട്ടായ്മയിലെ വിവിധ സംഘടനകളായ മൈത്രി സോഷ്യൽ അസോസിയേഷൻ, പ്രതീക്ഷ ബഹ്റൈൻ, പടവ് കുടുംബ വേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലെ ദുരിതാശ്വാസ മേഖലയിലേക്ക് എത്തിച്ച അവശ്യവസ്തുക്കൾ പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹിന് കൈമാറി. ബഹ്റൈനിലെ പ്രമുഖ റീട്ടെയിൽ വ്യാപാരികളായ അൽ റാഷിദ് ഗ്രൂപ്പും, സ്പാളാഷും ചേർന്ന് നൽകിയ 4000 പുതുവസ്ത്രങ്ങളും നിരവധി ജോഡി ചെരുപ്പുകളും അയച്ചവയിൽ ഉൾപ്പെടും.

പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഡോ.സദർ അബ്ദുൽ റഷീദ് (മൈത്രി ), സുനിൽ ഖാൻ (പ്രതീക്ഷ), മുഹമ്മദ് റഫീഖ് (പടവ്) എന്നിവരിൽ നിന്നും ജില്ലാ കലക്ടർ സാധനങ്ങൾ ഏറ്റുവാങ്ങി. അഡ്വ: ഷബീർ പത്തനംതിട്ട, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സാബിർ ഹുസൈൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വി.എസ്.സീമ എന്നിവർ സംബന്ധിച്ചു. അർഹരായവർക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് ബഹ്റൈൻ മലയാളി കൂട്ടായ്മ കോ-ഓർഡിനേറ്റർ സിയാദ് ഏഴംകുളം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.