Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി നടത്തി

kmcc-bahrain

മനാമ∙കെഎംസിസി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്തംഗം പി.വി.മനാഫ് പ്രഭാഷണം നടത്തി. കെയ്‌റോ  സർവ്വകലാശാലയിൽ അഞ്ച് വർഷം ശിഹാബ് തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.ഷുഹൈബ് നഗ്രാമി മുഖ്യാതിഥിയായിരുന്നു. 

സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങൾ, ഡോ.ഷുഹൈബ് നഗ്രാമി ,യു എഇ എക്സ്ചേഞ്ച് കൺട്രി മാനേജർ വിനീഷ് കുമാർ, പാക്ട് ബഹ്‌റൈൻ പ്രസിഡന്റ് ജ്യോതി മേനോൻ, ഒഐസിസി  ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ,കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്‌മാൻ ,ഗഫൂർ കൈപ്പമംഗലം ,ടി.പി. മുഹമ്മദലി, ഷാഫി പാറക്കട്ട, പി.വി.സിദ്ദിഖ്, മൊയ്‌ദീൻ കുട്ടി ,കെ.പി. മുസ്തഫ ,കെ.കെ.സി. മുനീർ  തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.