Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ കേരളീയ സമാജം ചലച്ചിത്ര പഠന ക്ലാസ്

bks

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ക്ലബ്ബും ഫിലിം ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ നിക്കോൺ സ്കൂളിന്റെ ഡയറക്ടറും നടനുമായ രവീന്ദ്രൻ നിർവഹിച്ചു. ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, വൈസ് പ്രസിഡന്റ്‌ പി.എൻ.മോഹൻരാജ്, ചിൽഡ്രൻസ് കോഓർഡിനേറ്റർ വിനയചന്ദ്രൻ നായർ, കൺവീനർ ഫാത്തിമ കമ്മിസ്, ഇവന്റ് കൺവീനർ ഫ്ലൈഡി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ക്യാംപിൽ 3 ഷോർട് ഫിലിമുകൾ പഠിതാക്കൾ തിരക്കഥ എഴുതി ചിത്രീകരണവും എഡിറ്റിങ്ങും നടത്തി പ്രദർശിപ്പിക്കുമെന്നു ക്യാംപ് ഡയറക്ടർ കൂടിയായ രവീന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.