Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനില്‍ മലയാളം മിഷന്‍ പാഠശാലയുടെ പ്രവേശനോത്സവം

members

മനാമ ∙ ബഹ്റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മലയാളം മിഷൻ മലയാളം പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം രാജീവ്‌ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ചു.

സാഹിത്യവിഭാഗം സെക്രട്ടറി മനു മോഹനൻ, പാഠശാല പ്രിൻസിപ്പൽ ബാലചന്ദ്രൻ കൊന്നക്കാട്‌, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര, അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി അനിൽ നീർവിളാകം, പാഠശാല ക‌ണ‍വീനർ സതീഷ്‌ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ആറുവർഷമായി കേരള സർക്കാരിന്റെ മലയാളം മിഷന്റെ അംഗീകാരത്തോടെയുള്ള സിലബസ്‌ പ്രകാരം പ്രവർത്തിക്കുന്ന കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയഷൻ മലയാളം പാഠശാലയിൽ കണിക്കൊന്ന, സൂര്യകാന്തി, സിലബസുകളിലായി ഇരുന്നൂറിൽപരം കുട്ടികൾ വിവിധ ക്ലാസുകളിലായി പഠിക്കുന്നു.

എല്ലാ ബുധനാഴ്ചയും രാത്രി എട്ടുമുതൽ 9.30 വരെയാണ് ക്ലാസുകൾ. ഉദ്ഘാടനത്തോട് അനുബന്ധിച്ചു മലയാളം പാഠശാല വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. രഞ്ജു ആർ. നായർ അവതാരകനായിരുന്നു. അസോസിയേഷൻ ട്രഷറർ അഭിലാഷ് പിള്ള, ജോയിന്റ് കൺവീനർ ഫ്ലയ്ഡി സുമേഷ്‌, പ്രിൻസിപ്പൽ ബാലചന്ദ്രൻ കൊന്നക്കാട്‌ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.