Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർഥികളെ അനുമോദിച്ചു

bah-school

മനാമ ∙ ബഹ്റൈനിലെ ഏറ്റവും വലിയ കമ്യൂണിറ്റി വിദ്യാലയമായ ദി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ദ് പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂളിന്റെ നേട്ടം ചെറുതല്ലെന്നും എല്ലാവരാലും അഭിനന്ദിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിന്റെ കീർത്തി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ, മുഹമ്മദ് ഖുർഷിദ് ആലം, എൻ.എസ്.പ്രേമലത, ബിനു മണ്ണിൽ വർഗീസ്, രാജേഷ് നമ്പ്യാർ, വി.അജയകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, പമേല സേവ്യർ, ജോൺസൺ കെ.ദേവസി തുടങ്ങിയവർ പ്രസംഗിച്ചു. 220 വിദ്യാർഥികൾക്കു സാക്ഷ്യപത്രങ്ങളും മെഡലുകളും സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.